You are here

ഇങ്ങനെയുമുണ്ടൊരു സർക്കാർ ഡോക്ടർ

  • സമയം നോക്കാതെ ജോലി

09:55 AM
01/07/2020
ഡോ. ​ജോ​ൺ ജേ​ക്ക​ബ് ജോലിക്കിടെ

മൂ​വാ​റ്റു​പു​ഴ: സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ തി​രു​ത്തി​ക്കു​റി​ക്കു​ക​യാ​ണ്​ ഡോ. ​ജോ​ൺ ജേ​ക്ക​ബ്. ഡ്യൂ​ട്ടി സ​മ​യം​പോ​ലും നോ​ക്കാ​തെ​യാ​ണ്​ പൈ​ങ്ങോ​ട്ടൂ​ർ ഗ​വ.​ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്കാ​യു​ള്ള ഇ​ദ്ദേ​ഹ​ത്തി​​െൻറ ക​രു​ത​ൽ.

എ​ത്ര രോ​ഗി​ക​ൾ എ​ത്തി​യാ​ലും പ്ര​ശ്ന​മ​ല്ല. ഊ​ണും ഉ​റ​ക്ക​വും ഉ​പേ​ക്ഷി​ച്ച് എ​ല്ലാ​വ​രെ​യും നോ​ക്കി​യ ശേ​ഷ​മേ പോ​കൂ. രാ​വി​ലെ കൃ​ത്യം 8.30ന് ​എ​ത്തും. മ​ട​ങ്ങു​ന്ന​തെ​പ്പോ​ഴെ​ന്ന് ആ​ർ​ക്കും പ​റ​യാ​നാ​കി​ല്ല.

ഉ​ച്ച​ക്ക് 12.30ന് ​ഒ.​പി അ​വ​സാ​നി​പ്പി​ക്കാ​മെ​ങ്കി​ലും ജോ​ൺ ജേ​ക്ക​ബ് മ​ട​ങ്ങു​മ്പോ​ൾ സ​ന്ധ്യ​യാ​കും. മ​റ്റു ജീ​വ​ന​ക്കാ​െ​ര​ല്ലാം പോ​യാ​ലും ഡോ​ക്ട​ർ​ക്ക് പ്ര​ശ്ന​മ​ല്ല. കാ​ണാ​നെ​ത്തു​ന്ന​വ​രെ മു​ഴു​വ​ൻ ക​ണ്ടി​​ട്ടേ മ​ട​ങ്ങൂ. 

അ​തു​കൊ​ണ്ടു​ത​ന്നെ കോ​വി​ഡ് ഭീ​തി​ക്കി​ട​യി​ലും പൈ​ങ്ങോ​ട്ടൂ​ർ​ക്കാ​രു​ടെ ജ​ന​കീ​യ ഡോ​ക്ട​ർ​ക്ക് തി​ര​ക്കി​നു കു​റ​വി​ല്ല. ലോ​ക്​​ഡൗ​ണി​ൽ ആ​ശു​പ​ത്രി​ക​ളെ​ല്ലാം ശൂ​ന്യ​മാ​യ​പ്പോ​ഴും പൈ​ങ്ങോ​ട്ടൂ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ സാ​ധാ​ര​ണ​പോ​ലെ ത​ന്നെ നൂ​റി​ല​ധി​കം രോ​ഗി​ക​ൾ ഡോ​ക്ട​റെ കാ​ണാ​നെ​ത്തി​യി​രു​ന്നു.

രോ​ഗി​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് മു​ഴു​വ​ൻ കേ​ട്ട ശേ​ഷ​മേ മ​രു​ന്നെ​ഴു​തു. ഓ​ർ​ത്തോ സ്പെ​ഷ​ലി​സ്​​റ്റ് കൂ​ടി​യാ​യ ഡോ​ക്ട​ർ, കൈ​വേ​ദ​ന, ന​ടു​വേ​ദ​ന തു​ട​ങ്ങി​യ അ​സു​ഖ​വു​മാ​യി എ​ത്തു​ന്ന​വ​രെ നേ​ര​മെ​ടു​ത്തു ത​ന്നെ പ​രി​ശോ​ധി​ക്കും.

അ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗി​ക​ൾ​ക്കും സ​​ന്തോ​ഷം. മൂ​വാ​റ്റു​പു​ഴ ക​ടും​പി​ടി പാ​റേ​പു​ര​ക്ക​ൽ ജേ​ക്ക​ബ് മാ​മ്മ​​െൻറ​യും റി​ട്ട. ടീ​ച്ച​ർ റോ​സ​മ്മ​യു​ടെ​യും മ​ക​നാ​ണ്​ ജോ​ൺ. പെ​രി​യാ​രം ആ​യു​ർ​വേ​ദ കോ​ള​ജി​ൽ​നി​ന്നാ​ണ് ബി​രു​ദം നേ​ടി​യ​ത്. 12 വ​ർ​ഷ​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ട്.

ആ​ദ്യ നി​യ​മ​നം വ​ണ്ടി​പ്പെ​രി​യാ​റി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ള്ള​രി​ങ്ങാ​ട്, നാ​ലു​വ​ർ​ഷ​മാ​യി പൈ​ങ്ങോ​ട്ടൂ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​ട്ട്. വൈ​കീ​ട്ട് വീ​ട്ടി​ൽ രോ​ഗി​ക​ളെ നോ​ക്കു​മെ​ങ്കി​ലും ഫീ​സ് നി​ർ​ബ​ന്ധ​മി​ല്ല. 50 രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ങ്ങാ​റു​മി​ല്ല.

ഇ​തു​ത​ന്നെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് ​െച​ല​വ​ഴി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ചി​കി​ത്സ​ക്കൊ​പ്പം രോ​ഗി​ക​ൾ​ക്ക് ബോ​ധ​വ​ത്​​ക​ര​ണ​വും ന​ൽ​കാ​നും മാ​സ്കു​ക​ൾ ന​ൽ​കു​ന്ന​തി​നും ഡോ​ക്ട​ർ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ: ഡോ. ​ആ​ൻ​സി​ലി, പ​ണ്ട​പി​ള്ളി ഗ​വ. പ്രൈ​മ​റി ഹെ​ൽ​ത്ത് സ​െൻറ​റി​ൽ ഡോ​ക്ട​റാ​ണ്. ര​ണ്ടു മ​ക്ക​ളു​ണ്ട്.

Loading...
COMMENTS