You are here

പഞ്ചായത്ത് വകുപ്പിലെ സ്ഥലംമാറ്റം വിവാദത്തിൽ 

  • ഉത്തരവ്​ ഇറങ്ങുംമു​േമ്പ യൂനിയൻ നേതാക്കൾക്ക് വാട്​സ്​ആപ് വഴി ലഭി​ച്ചു

10:00 AM
11/07/2020

കാ​ക്ക​നാ​ട്: പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ലെ പൊ​തു​സ്ഥ​ലം​മാ​റ്റം എ​ൻ.​ജി.​ഒ യൂ​നി​യ​ൻ നേ​താ​ക്ക​ളു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മെ​ന്ന് ആ​രോ​പ​ണം.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സീ​നി​യ​ർ ക്ല​ർ​ക്കു​മാ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വാ​ണ് വി​വാ​ദ​ത്തി​​െൻറ നി​ഴ​ലി​ലാ​യ​ത്. ഉത്തരവ്​ ഇ​റ​ങ്ങു​ന്ന​തി​ന് മു​േ​മ്പ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​​െൻറ പ​ക​ർ​പ്പ് വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ചു. 

പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ന് കീ​ഴി​ൽ ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന 61 സീ​നി​യ​ർ ക്ല​ർ​ക്കു​മാ​രെ സ്ഥ​ലം​മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യ​ത് വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച​ത​ന്നെ 66 പേ​രു​ടെ പ​ട്ടി​ക വാ​ട്​​സ്​​ആ​പ്​ വ​ഴി ചോ​രു​ക​യാ​യി​രു​ന്നു. 

ഈ ​പ​ട്ടി​ക​യി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യാ​ണ്​ വ്യാ​ഴാ​ഴ്ച ഇ​റ​ങ്ങി​യ ഉ​ത്ത​ര​വി​ൽ പ​ല​രെ​യും സ്ഥ​ലം മാ​റ്റി​യ​ത്. അ​ഞ്ചു​പേ​രെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വി​വാ​ദ​മായ​ത്. യൂ​നി​യ​ൻ അ​നു​ഭാ​വി​ക​ൾ​ക്കു​വേ​ണ്ടി പ​ട്ടി​ക തി​രു​ത്തി​യെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം. 

നേ​താ​ക്ക​ൾ അ​വ​രു​ടെ ഇ​ഷ്​​ട​ക്കാ​ർ​ക്ക് വേ​ണ്ടി മ​റ്റു​ള്ള​വ​രെ വി​ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​െ​ന്ന​ന്നു​മാ​ണ് ആ​രോ​പ​ണം.

അ​തി​നി​ടെ, സ്ഥ​ലം​മാ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളം സി​വി​ൽ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ ജീ​വ​ന​ക്കാ​ർ ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും വി​വ​ര​മു​ണ്ട്. സ്ഥ​ലം മാ​റി വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജോ​യി​ൻ ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​െ​ല്ല​ന്നും ആ​രോ​പ​ണ​മു​ണ്ട്. ​

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​​െൻറ വാ​ദം. ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ പ​ട്ടി​ക അ​നു​സ​രി​ച്ചാ​ണ് മു​ൻ​ഗ​ണ​ന നി​ശ്ച​യി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ശേ​ഷം യ​ഥാ​ർ​ഥ ഉ​ത്ത​ര​വി​റ​ക്കു​ന്ന​താ​യി​രു​ന്നു നേ​ര​േ​ത്ത മു​ത​ലു​ള്ള രീ​തി. 

പ​രാ​തി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ച്ചു​കാ​ല​മാ​യി ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഒ​പ്പി​ടാ​ത്ത ഉ​ത്ത​ര​വി​ന് സാ​ധു​ത ഇ​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​ൽ അ​പാ​ക​ത​ക​ളു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ച്ച​ശേ​ഷം പ​രി​ഹ​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

Loading...
COMMENTS