You are here

എറണാകുളത്ത്​ അതീവജാഗ്രത; പെരിയാർ തീരത്തെ 7100 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും

23:40 PM
10/08/2018
kochi sky view
കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ എറണാകുളത്തി​െൻറ ആകാശ ദൃശ്യം

കൊ​ച്ചി: ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ർ ഡാ​മു​ക​ളി​ൽ​നി​ന്നു​ള്ള വ​ർ​ധി​ച്ച നീ​രൊ​ഴു​ക്കി​നെ​ത്തു​ട​ർ​ന്ന്​ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​തോ​ടെ തീ​ര​ങ്ങ​ൾ ക​ടു​ത്ത വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ. ജി​ല്ല​യി​ൽ ഇ​ന്നു​വ​രെ റെ​ഡ്​ അ​ല​ർ​ട്ട്​ (അ​തീ​വ​ജാ​ഗ്ര​ത നി​ർ​ദേ​ശം) പു​റ​പ്പെ​ടു​വി​ച്ചു. 

ആ​ലു​വ, ഏ​ലൂ​ർ, പെ​രു​മ്പാ​വൂ​ർ, കാ​ല​ടി, കോ​ത​മം​ഗ​ലം മേ​ഖ​ല​ക​ളി​ലെ താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ​പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​തോ​ടെ ആ​ലു​വ മ​ണ​പ്പു​റ​വും ക്ഷേ​ത്ര​വും വെ​ള്ള​ത്തി​ൽ മു​ങ്ങി. 

ഇ​ട​മ​ല​യാ​ർ ഡാ​മി​ൽ​നി​ന്ന്​ സെ​ക്ക​ൻ​ഡി​ൽ നാ​ലു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം (400 ക്യു​മെ​ക്​​സ്) എ​ന്ന തോ​തി​ലാ​ണ്​ തു​റ​ന്നു​വി​ട്ടി​രി​ക്കു​ന്ന​ത്. ഡാ​മി​​​​െൻറ നാ​ല്​ ഷ​ട്ട​റു​ക​ൾ ഒ​രു മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 169 മീ​റ്റ​റി​ന്​ മു​ക​ളി​ലാ​ണ്​​ ഡാ​മി​ലെ ജ​ല​നി​ര​പ്പ്. 169 മീ​റ്റ​റാ​ണ്​ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. ഇ​തി​നൊ​പ്പം ഇ​ടു​ക്കി ഡാ​മി​​​​െൻറ അ​ഞ്ചാം ഷ​ട്ട​ർ കൂ​ടി തു​റ​ന്ന​തോ​ടെ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ്​ വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. സ​മീ​പ​കാ​ല​​ത്തെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലേ​ക്കാ​ണ്​ ജി​ല്ല നീ​ങ്ങു​ന്ന​തെ​ന്ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ടോം ​ജോ​സ്​ പ​റ​ഞ്ഞു. 2013ലേ​തി​ന്​ സ​മാ​ന​മാ​യ പ്ര​ള​യ സാ​ഹ​ച​ര്യ​മാ​ണ്​ ആ​ലു​വ​യി​ൽ. പെ​രി​യാ​ർ തീ​ര​ത്തു​നി​ന്ന്​ 6500 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​​പ്പാ​ർ​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ മു​ന്ന​റി​യി​പ്പ്. 

ജി​ല്ല​യി​ൽ  68 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2795 കു​ടും​ബ​ങ്ങ​ളി​ലെ 9476 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.  ആ​ലു​വ, കു​ന്ന​ത്തു​നാ​ട്, പ​റ​വൂ​ർ, കോ​ത​മം​ഗ​ലം, പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​ണ്​ ക്യാ​മ്പു​ക​ൾ കു​ടു​ത​ലും. ശ​നി​യാ​ഴ്​​ച​ത്തെ ക​ര്‍ക്ക​ട​ക വാ​വ് ബ​ലി​ത​ര്‍പ്പ​ണ​ത്തി​ന്​ ആ​ലു​വ മ​ണ​പ്പു​റ​ത്തെ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ​ക്ക്​ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യു​ടെ 37 അം​ഗ ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 

ക​ര​സേ​ന വി​ഭാ​ഗ​മാ​യ മ​ദ്രാ​സ് എ​ൻ​ജി​നീ​യ​റി​ങ് ഗ്രൂ​പ്പ്, തീ​ര​ദേ​ശ സേ​ന​യു​ടെ ഡി​സാ​സ്​​റ്റ​ര്‍ റെ​സ്‌​പോ​ണ്‍സ് ടീം, ​ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന, നാ​വി​ക​സേ​ന തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ന്യ​സി​ച്ചു. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. എ​ന്നാ​ൽ, വി​മാ​ന സ​ർ​വി​സു​ക​ളൊ​ന്നും റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും സ​ർ​വി​സ്​ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ത​​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

പെരിയാർ തീരത്തെ 7100 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും

തി​ര​ു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ സാ​ധാ​ര​ണ നി​ല​യി​ലാ​​യി​ല്ലെ​ങ്കി​ൽ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ തു​റ​ക്കു​ന്ന​തി​​​െൻറ ഫ​ല​മാ​യി പെ​രി​യാ​റി​​​െൻറ തീ​ര​ത്തെ 7100 കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ടോം ​​​ജോ​സ്. വെ​ള്ളം പു​റ​ന്ത​ള്ളി​യി​ട്ടും ജ​ല​നി​ര​പ്പ്​ വ​ർ​ധി​ക്കു​ക​യാ​ണ്.​ സ്​​ഥി​തി​ഗ​തി​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്നാ​ൽ പു​ത​ു​താ​യി 260 ക്യാ​മ്പു​ക​ൾ തു​റ​ക്കേ​ണ്ടി​വ​ര​ും.

പെ​രു​മ്പാ​വൂ​ര്‍ മു​ത​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ 25,000പേ​രെ ക​ൂ​ടി മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ലെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്​ ശേ​ഷം ചീ​ഫ്​ സെ​ക്ര​ട്ട​റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. 

സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച 439 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ​ 12,240 കു​ടും​ബ​ങ്ങ​ളി​ലെ  53,501പേ​രാ​ണു​ള്ള​ത്. ആ​ല​പ്പു​ഴ​യി​ൽ നേ​ര​േ​ത്ത പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്യാ​മ്പു​ക​ളി​ൽ ഇ​പ്പോ​ഴും ജ​ന​ങ്ങ​ൾ ക​ഴി​യു​ന്നു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ല​വി​ൽ 68 ക്യാ​മ്പു​ക​ളി​ലാ​യി 2751 കു​ടും​ബ​ങ്ങ​ളി​ലെ 9476 പേ​രെ​യാ​ണ്​ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ടു​ക്കി​യി​ലും എ​റ​ണാ​കു​ള​ത്തും അ​തി​ജാ​ഗ്ര​താ​നി​ർ​ദേ​ശ​മു​ണ്ട്. ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലും ഇ​ത​നു​സ​രി​ച്ച് ജാ​ഗ്ര​താ​നി​ർ​ദേ​ശ​മു​ണ്ട്. ജ​ല​പ്ര​വാ​ഹം ഏ​റ്റ​വ​ു​മാ​ദ്യം ബാ​ധി​ക്കു​ന്ന​ത്​ ഇ​ടു​ക്കി ജി​ല്ല​യി​ലാ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര​സ്വ​ഭാ​വ​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ്​ ഇ​വി​ടെ ഏ​ർ​​പ്പെ​ടു​ത്തി​യ​ത്. മ​റ്റ്​ ജി​ല്ല​ക​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യും. 

വൃ​ഷ്​​ടി​​പ്ര​ദേ​ശ​ത്ത്​ മ​ഴ ശ​ക്​​ത​മാ​യാ​ൽ ഇ​വി​േ​ട​ക്ക്​ ഒ​ഴു​കി​യെ​ത്തു​ന്ന​തി​ന്​ ​അ​നു​സ​രി​ച്ച്​ ഷ​ട്ട​റു​ക​ളു​യ​ർ​ത്തി വെ​ള്ളം പു​റ​ന്ത​ള്ളേ​ണ്ടി വ​രും. എ​ങ്കി​ൽ മാ​ത്ര​മേ ഡാ​മി​നെ സു​ര​ക്ഷി​ത​മാ​ക്കാ​നാ​കൂ. കെ​ടു​തി​ക​ള്‍ നേ​രി​ടാ​ന്‍ സ​ര്‍ക്കാ​ര്‍ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടുണ്ടെന്നും ടോം ജോസ്​ പറഞ്ഞു.

Loading...
COMMENTS