You are here

ബഷീറി​െൻറ മരണം: തെളിവ്​ നശിപ്പിക്കാന്‍ ശ്രീറാം ആദ്യമേ ശ്രമിച്ചെന്ന്​ കുറ്റപത്രം

  • ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത്​ വഫ ഫിറോസും പ്രതികൾ

10:27 AM
15/02/2020
ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍, വ​ഫ ഫി​റോസ്​

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ കാ​റി​ടി​ച്ചു മ​രി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി ​ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ തെ​ളി​വ്​ ന​ശി​പ്പി​ക്കാ​ന്‍  ശ്ര​മി​ച്ചെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം. സം​ഭ​വ​സ​മ​യം മു​ത​ല്‍ കു​റ്റ​ങ്ങ​ള്‍ മ​റ​ച്ചു​വെ​ക്കാ​നാ​ണു ശ്രീ​റാം ശ്ര​മി​ച്ച​തെ​ന്ന്​ ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ​ ക്രൈം​ബ്രാ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.


അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സി​നോ​ട് കാ​റോ​ടി​ച്ചി​ട്ടി​ല്ലെ​ന്നും വ​ഫ ഫി​റോ​സാ​ണ് ഓ​ടി​ച്ച​തെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. മൃ​ത​പ്രാ​യ​നാ​യ ബ​ഷീ​റി​നെ പൊ​ലീ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യ ശേ​ഷം മ്യൂ​സി​യം സ്​​േ​റ്റ​ഷ​നി​ൽ വ​ന്ന ശ്രീ​റാം ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ന്ന്​ പ​റ​ഞ്ഞു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശ്രീ​റാം കാ​ര്യ​മാ​യ പ​രി​ക്കൊ​ന്നു​മി​ല്ലാ​തി​രു​ന്നി​ട്ടും തു​ട​ര്‍ ചി​കി​ത്സ​ക്കു മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ റ​ഫ​ര്‍ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ശ്രീ​റാ​മി​ന് മ​ദ്യ​ത്തി​​െൻറ മ​ണ​മു​ണ്ടാ​യി​രു​ന്നെ​ന്ന്​ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഡോ. ​രാ​കേ​ഷ് എ​സ്. കു​മാ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്,​ സു​ഹൃ​ത്താ​യ ഡോ. ​അ​നീ​ഷ്​ രാ​ജി​നെ വ​രു​ത്തി കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി.

കിം​സി​ല്‍ എ​ത്തി​യ ശ്രീ​റാം കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച​ത്​  മ​റ​ച്ചു​െ​വ​ച്ചു. കാ​ര്‍ മ​തി​ലി​ല്‍ ഇ​ടി​െ​ച്ച​ന്നും താ​ന്‍ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പ​റ​ഞ്ഞ​തെ​ന്ന്​ കിം​സി​ലെ ഡോ​ക്ട​റു​ടെ മൊ​ഴി​യി​ലു​ണ്ട്. കാ​ഷ്വാ​ലി​റ്റി ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡോ. ​മാ​സ​ല്‍വോ ഗ്ലാ​ഡി ലൂ​യി​സ്, ഡോ. ​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ര​ക്ത​മെ​ടു​ക്കാ​ന്‍ നി​ർ​ദേ​ശി​ച്ച​പ്പോ​ള്‍ സ​മ്മ​തി​ച്ചി​ല്ല. ഇ​ക്കാ​ര്യം ​ കേ​സ്ഷീ​റ്റി​ലുണ്ട്​.

ര​ക്ത​ത്തി​ൽ മ​ദ്യ​ത്തി​​െൻറ അ​ള​വ് കു​റ​യും​ വ​രെ വൈ​കി​പ്പി​ച്ച് തെ​ളി​വു ന​ശി​പ്പി​ക്കലായിരു​ന്നു ല​ക്ഷ്യം. മ​ദ്യ​പി​ച്ച​താ​യി അ​റി​ഞ്ഞി​ട്ടും കാ​ര്‍ ന​ൽ​കി വേ​ഗ​ത്തി​ല്‍ ഓ​ടി​ക്കാ​ന്‍ അ​നു​വ​ദി​ച്ച​താ​ണ് വ​ഫ​ക്കെ​തി​രായ കു​റ്റം. 66 പേ​ജ്​ കു​റ്റ​പ​ത്ര​ത്തി​ല്‍ 84 രേ​ഖ​ക​ളും 72 തൊ​ണ്ടി​മു​ത​ലു​മാ​ണ് ഹാ​ജ​രാ​ക്കി​യ​ത്. ഒ​പ്പം ശാ​സ്ത്രീ​യ തെ​ളി​വും 100 സാ​ക്ഷി​മൊ​ഴി​ക​ളും. മ​നഃ​പൂ​ര്‍വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ കു​റ്റ​ങ്ങ​ളാ​ണ് ചുമത്തിയ​ത്. 10 വ​ര്‍ഷം വ​രെ ത​ട​വ്​ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണി​ത്. 

Loading...
COMMENTS