You are here

കിഴക്കുംമലയാറിൽ ഇനി പുതിയ പാലം

  • മലവെള്ളത്തെ ഭയക്കാതെ നാട്ടുകാർക്ക് പാലം കടക്കാം  

08:41 AM
12/07/2020
pj-joseph
കിഴക്കുംമലയാർ പാലത്തി​െൻറയും അപ്രോച്ച്​ റോഡി​െൻറയും ഉദ്​ഘാടനം പി.​െജ ജോസഫ്​ എം.എൽ.എ നിർവഹിക്കുന്നു

പൂമാല: കാലവർഷത്തിൽ ഉരുൾപൊട്ടലുണ്ടാകുന്ന കിഴക്കുംമലയാറിലെ തകർന്ന തടിപ്പാലത്തിനുപകരം നാട്ടുകാർക്ക് ഇനി പുതിയ പാലം. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ കിഴക്കേമേത്തൊട്ടി-കിഴക്കുംമല ദേവീക്ഷേത്രം റോഡിൽ പി.ജെ. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ 29.5 ലക്ഷം അനുവദിച്ചാണ്​ നിർമാണം പൂർത്തിയാക്കിയത്. പി.ജെ. ജോസഫ് എം.എൽഎ പാലം തുറന്നുനൽകി. 

വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡൻറ്​ ഷീബ രാജശേഖരൻ അധ്യക്ഷതവഹിച്ച​ു. ഡീൻ കുര്യാക്കോസ്​ എം.പി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മർട്ടിൽ മാത്യു, വൈസ് പ്രസിഡൻറ്​ സോമി അഗസ്​റ്റിൻ, ഗൗരി സുകുമാരൻ, എം. മോനിച്ചൻ, അക്കാമ്മ മാത്യു, ടെസി മോൾ മാത്യു, ലളിതമ്മ വിശ്വനാഥൻ, ഷമീന കാസിം, സി.ജി. അഞ്ജു, രാജു ഓടയ്ക്കൽ, അശോക് കുമാർ കൈക്കൽ, ജയ്സൺ കുര്യാക്കോസ്, എ.എക്സ്.ഇ ടി.ആർ. ദീപ, എ.ഇ കെ. ശ്രീദേവി എന്നിവർ സംസാരിച്ചു. 

Loading...
COMMENTS