ഭേദമായവരിൽ വീണ്ടും േരാഗസാധ്യത; കർശന തുടർ നിരീക്ഷണങ്ങൾക്കും ആക്ഷൻ പ്ലാൻ
text_fieldsതിരുവനന്തപുരം: ഭേദമായവരിലും വീണ്ടും കോവിഡ് സ്ഥിരീക്കാൻ സാധ്യത റിപ്പോർട്ട് ച െയ്ത സാഹചര്യത്തിൽ േപ്രേട്ടാക്കോൾ നടപടികൾക്കപ്പുറം കർശന തുടർനീരീക്ഷണങ്ങ ൾക്ക് ആലോചന. ഞായറാഴ്ച ഹിമാചലിൽ സമാന സ്വഭാവത്തിൽ രോഗം സ്ഥിരീകരിച്ചതും ഭേദമ ായവരിൽ രോഗം വീണ്ടും വരില്ലെന്നതിന് തെളിവില്ലെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ് താവനയുമാണ് നിരീക്ഷണം പുതിയ തലത്തിലേക്ക് മാറ്റുന്നതിനും ആക്ഷൻ പ്ലാനിനും ആരോഗ്യവകുപ്പിനെ പ്രേരിപ്പിക്കുന്നത്.
‘പുതിയ സാഹചര്യം വെല്ലുവിളി തന്നെയാണെന്നാണ്’ ആരോഗ്യവകുപ്പിലെ ഉന്നതൻ പ്രതികരിച്ചത്. ചില സംശയങ്ങളുണ്ടായിരുന്നുവെങ്കിലും അവ്യക്തത മാറിയ. പുതിയ സാഹചര്യം നേരിടാൻ പുതിയ ആക്ഷൻ പ്ലാൻ തയാറാക്കണം. പുതിയ സാഹചര്യങ്ങൾ വിലയിരുത്താൻ റാപ്പിഡ് റെസ്പോൺസ് ടീമിെൻറ അടിയന്തര യോഗവും ചേർന്നു.
വൈറല്‍ രോഗങ്ങള്‍ വന്ന് ഭേദമായാൽ ശരീരം വൈറസിനെ പ്രതിരോധിക്കാൻ ആർജിക്കുന്ന ആൻറിബോഡികൾ ഏറെക്കാലം നിലനിൽക്കുമെന്നതിനാൽ രോഗം വീണ്ടും വരാൻ സാധ്യതയില്ലെന്നായിരുന്നു വിലയിരുത്തൽ. ചികൻ േപാക്സ് അടക്കം ഉദാഹരണം. എന്നാൽ, കോവിഡിനെതിരെ ശരീരത്തിലുണ്ടാകുന്ന ആൻറിബോഡികളുടെ അതിജീവന സമയപരിധിയിൽ അവ്യക്തതയുണ്ട്. പുതിയ വൈറസാണെന്നതിനാൽ വിശദപഠനം ആവശ്യമുണ്ടെന്നും വിദഗ്ധർ പറയുന്നു. ചൈനയിലും ദക്ഷിണ കൊറിയയിലും രോഗം ഭേദമായവരിൽ വീണ്ടും വൈറസ് ബാധ കണ്ടെത്തിയിരുന്നു.
ശരീരത്തിലെ പ്രതിരോധ സംവിധാനത്തിൽ നിർണായകമായ ടി ലിംഫോസൈറ്റുകളെ കോവിഡ് വൈറസ് ദുർബലമാക്കാൻ സാധ്യതയുെണ്ടന്ന പഠനങ്ങളുമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
