You are here

ടൂറിസം വകുപ്പി​െൻറ ട്വീറ്റ്​; കോടികളുടെ പരസ്യത്തെക്കാൾ ഗുണം ചെയ്​തെന്ന് 

23:16 PM
16/05/2018

തി​രു​വ​ന​ന്ത​പു​രം: ക​ർ​ണാ​ട​ക​യി​ലെ പു​തി​യ എം.​എ​ൽ.​എ​മാ​രെ കേ​ര​ള​ത്തി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ക്ഷ​ണി​ച്ചു​ള്ള ഒ​റ്റ ട്വീ​റ്റ്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ മു​ട​ക്കി ചെ​യ്യു​ന്ന പ​ര​സ്യ​ത്തെ​ക്കാ​ൾ കേ​ര​ള ടൂ​റി​സ​ത്തി​ന്​ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ ഫ​ലം ചെ​യ്​​തെ​ന്ന്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

ടൂ​റി​സം പ്ര​ചാ​ര​ണ​മെ​ന്ന​തി​ല്‍ ക​വി​ഞ്ഞ് മ​റ്റ് യാ​തൊ​രു ല​ക്ഷ്യ​ങ്ങ​ളും ട്വീ​റ്റി​നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ര​ള ടൂ​റി​സ​ത്തി​​െൻറ പ്ര​ചാ​ര​ണ​മാ​ണ്​ ല​ക്ഷ്യം​വെ​ച്ച​ത്. അ​ത്​ നേ​ടു​ക​യും ചെ​യ്​​തു. എ​ന്നാ​ല്‍, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് ത​ര​ത്തി​ലു​ള്ള ച​ര്‍ച്ച​ക​ള്‍ വ​ന്ന​തോ​ടെ​യാ​ണ് ട്വീ​റ്റ് പി​ന്‍വ​ലി​ച്ച​തെ​ന്നും മ​​ന്ത്രി അ​റി​യി​ച്ചു.

ക​ര്‍ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷ​മു​ണ്ടാ​യ രാ​ഷ്​​്ട്രീ​യ അ​നി​ശ്ചി​ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ എം.​എ​ല്‍.​എ​മാ​രെ​യും ദൈ​വ​ത്തി​​െൻറ സ്വ​ന്തം നാ​ട്ടി​ലെ സു​ര​ക്ഷി​ത​വും മ​നോ​ഹ​ര​വു​മാ​യ റി​സോ​ര്‍ട്ടു​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്കു​െ​ന്ന​ന്നാ​യി​രു​ന്നു ടൂ​റി​സം വ​കു​പ്പി​​െൻറ ട്വീ​റ്റ്. പി​ന്‍വ​ലി​ക്കു​ന്ന​തു​വ​രെ ട്വീ​റ്റി​ന് പ​തി​നാ​യി​ര​ത്തോ​ളം ലൈ​ക്കു​ക​ളും ആ​റാ​യി​രം റീ​ട്വീ​റ്റു​ക​ളും ല​ഭി​ച്ചി​രു​ന്നു.

COMMENTS