You are here

സർക്കാർ വാഗ്​ദാനം പാഴ്​വാക്കാകുന്നു; പ്രവാസികൾ ദുരിതത്തിൽ

13:05 PM
29/07/2020

പത്തനംതിട്ട: സർക്കാറി​െൻറ പ്രഖ്യാപനങ്ങൾ വിശ്വസിച്ച് നാട്ടിലെത്തിയ പ്രവാസികൾക്ക് അവഗണന മാത്രം. ഗൾഫിലേക്ക് തിരിച്ചുപോക്ക് അസാധ്യമായ നിലയിലാണ് പലരും. തൊഴിൽ നഷ്​ടപ്പെട്ടാണ് പലരും എത്തിയിരിക്കുന്നത്. കോവിഡ് വന്നതോടെ നാട്ടിലും അവസരങ്ങൾ ഇല്ലാതായി. പ്രവാസികളെ സഹായിക്കാൻ പദ്ധതികൾ അനവധിയു​െണ്ടങ്കിലും ഒന്നും ഗുണംചെയ്യാത്ത സ്ഥിതിയാണെന്നും പ്രവാസികൾ പറയുന്നു.

തിരിച്ചുപോകാൻ കഴിയാത്തവർക്ക് 5000 രൂപയാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. സഹായം നൽകിത്തുടങ്ങി എന്ന് നോർക്ക പറയുന്നുണ്ടെങ്കിലും അപേക്ഷിച്ചവർക്ക് പലർക്കും ലഭിച്ചിട്ടില്ല. നോർക്ക ഓഫിസിൽ വിളിച്ചാൽ ഫോൺ പോലും എടുക്കാറി​െല്ലന്നും പരാതിയുണ്ട്​. എല്ലാവരും ഓൺെലെൻ മുഖേനയാണ് അപേക്ഷ നൽകിയത്. സമർപ്പിച്ച രേഖകളുടെ അഭാവംമൂലം പല അ​േപക്ഷകളും മാറ്റി​െവച്ചിരിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. കുത്തഴിഞ്ഞ നിലയിലാണ് നോർക്ക പ്രവർത്തിക്കുന്നതെന്ന് പ്രവാസികൾ ആ​േരാപിക്കുന്നു. 

ഗൾഫ് നാടുകളിൽ മരിച്ചവരുടെ ആശ്രിതർക്കും ഒരുസഹായവും ലഭിച്ചിട്ടില്ല. കോവിഡ് േപാസിറ്റിവായവർക്കുള്ള ​േക്ഷമനിധി ആനുകൂല്യമായ 10,000 രൂപപോലും പലർക്കും കിട്ടിയിട്ടില്ല. ലോക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങിയവർ, വിസ കാലാവധി കഴിഞ്ഞവർ എന്നിവർക്കായിരുന്നു സർക്കാർ സഹായം പ്രഖ്യാപിച്ചത്. നാട്ടിലെത്തിയ പ്രവാസികൾ മാസങ്ങൾക്ക് മുേമ്പ അ​േപക്ഷ സമർപ്പിച്ച് അക്കൗണ്ടിൽ പണംവരുമെന്ന് കരുതി കാത്തിരിപ്പ് തുടരുകയാണ്. ഇതിനകം ഏതാനുംപേർക്ക് മാത്രമാണ് തുക നൽകിയിട്ടുള്ളത്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് അടിയന്തര വായ്പ നൽകാൻ നോർക്ക ഡിപ്പാർട്മ​െൻറ്​ പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻറ്​സ്(എൻഡിപ്രേം) എന്ന പദ്ധതിയുമുണ്ട്. 

കുറഞ്ഞത് രണ്ടുവർഷം വരെ വിദേശത്ത് ജോലി​െചയ്ത ശേഷം സ്ഥിരമായി നാട്ടിലെത്തിയവർക്കാണ് ബാങ്കുകൾ മുഖേന വായ്പ അനുവദിക്കുന്നത്. സംയോജിത കൃഷി, ഭക്ഷ്യസംസ്‌കരണം, ക്ഷീരോൽപാദനം, മത്സ്യകൃഷി, ആട്, കോഴി വളർത്തൽ, പുഷ്പകൃഷി, പച്ചക്കറികൃഷി, കമ്പ്യൂട്ടർ ഉപകരണങ്ങൾ, തേനീച്ച വളർത്തൽ, ഹോംസ്​റ്റേ, റിപ്പയർ ഷോപ്പുകൾ, ചെറുകിട വ്യാപാര സ്ഥാനപങ്ങൾ, ടാക്‌സി സർവിസ്, ബ്യൂട്ടി പാർലറുകൾ, എന്നിങ്ങനെ വിവിധ സംരംഭങ്ങൾ തുടങ്ങാനാണ് വായ്പ അനുവദിക്കുക. എന്നാൽ, ബാങ്കിൽ ദിവസങ്ങൾ കയറി ഇറങ്ങിയാലും വായ്​പ കിട്ടാറി​െല്ലന്ന്​ ​പ്രവാസികൾ പറയുന്നു. 

 5000 രൂപ ധനസഹായത്തിന് മാർച്ചിൽ അപേക്ഷ നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന്​ മൈലപ്ര എണ്ണശ്ശേരിയിൽ േതാമസ് മാത്യു പറഞ്ഞു. ബഹ്​​ൈറനിലെ ജോലിയും അനിശ്ചിത്വത്തിലാണിപ്പോൾ. കഴിഞ്ഞ ദിവസം അവിടെ ബന്ധപ്പെട്ടപ്പോൾ ഉടനെ ഒന്നും വരേണ്ടതില്ല എന്ന മറുപടിയാണ് ലഭിച്ചത്. ശമ്പള കുടിശ്ശിക കിട്ടാനുമുണ്ട്. നാട്ടിൽ എന്തെങ്കിലും പണിക്കുപോകാമെന്ന് വെച്ചാൽ അതി​െൻറ സാധ്യതയും ഇല്ലാതാെയന്നും പ്രവാസിയാെണന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡിനായി രണ്ടുതവണ നോർക്കയിൽ അപേക്ഷ നൽകിയിട്ടും ലഭിച്ചി​െല്ലന്നും അദ്ദേഹം പറഞ്ഞു. 

പത്തനംതിട്ട കൊന്നമൂട് ആശാ മൻസിലിൽ ബിജുവും ഭാര്യ അയിഷയും ധനസഹായത്തിന് അപേക്ഷ െകാടുത്തിട്ട് രണ്ടുമാസമായി. ഇതുവരെ ഒരു അറിയിപ്പും കിട്ടിയില്ല. കുമ്പഴ അമൃത ജ്യോതിയിൽ അജയകുമാർ സൗദിയിൽനിന്ന് നാട്ടി​െലത്തിയിട്ട് അഞ്ചുമാസമാകുന്നു. അപേക്ഷ നൽകി കാത്തിരിപ്പ് തുടരുകയാണ്.

പ്രവാസികളെ സർക്കാറും നോർക്കയും ചേർന്ന് മാനസികമായി തകർക്കുകയാണെന്ന് പ്രവാസി ലീഗ് ജില്ല പ്രസിഡൻറ് നിസാർ നൂർമഹൽ പറഞ്ഞു. ക്ഷേമ പദ്ധതികളെല്ലാം പ്രഹസനമായി മാറുകയാണ്. സ്വയംതൊഴിൽ പദ്ധതികൾക്കുള്ള വായ്​പകൾ പോലും തരാതിരിക്കാനാണ് ബാങ്കുകാർ ശ്രമിക്കുന്നത്. എന്തെങ്കിലും ചെറിയ കാരണങ്ങൾ കണ്ടുപിടിച്ച് സംരംഭകരെ ഒഴിവാക്കുന്ന സമീപനമാണെന്നും നിസാർ പറഞ്ഞു.

Loading...
COMMENTS