You are here

ഓടിത്തളർന്ന്​ അഗ്നിരക്ഷസേന​

  • ജീവനക്കാർക്ക്​ കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ രണ്ട്​ അഗ്നിരക്ഷ യൂനിറ്റുകൾ അടച്ചു

12:48 PM
29/07/2020
Kerala Fire Force

തൊടുപുഴ: കോവിഡ്​ പ്രതി​രോധ പ്രവർത്തനങ്ങളുമായി നാടൊട്ടുക്ക്​ ഓടിയിര​ുന്ന ജില്ലയിലെ അഗ്​നിരക്ഷ സേന​ യൂനിറ്റുകൾ പ്രതിസന്ധിയിൽ കിതക്കുന്നു. ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നും അണുനശീകരണ പ്രവർത്തനങ്ങളുടെ ക്രമാതീതമായ വർധനമൂലവുമാണിത്​. ജീവനക്കാരിൽ ഓരോരുത്തർക്ക്​ കോവിഡ്​ ബാധിച്ചതിനാൽ ഇടുക്കി ജില്ലയിൽ അടിമാലി, പീരുമേട് അഗ്​നിരക്ഷ നിലയങ്ങൾ നിലവിൽ പ്രവർത്തിക്കുന്നില്ല. 
സഹപ്രവർത്തകരടക്കമുള്ളവർ ക്വാറൻറീ​നിൽ പോയ സാഹചര്യത്തിലാണ്​ നിലയങ്ങൾ അടച്ചി​േടണ്ടി വന്നത്​. അടിമാലി​ യൂനിറ്റിലെ തിരുവനന്തപുരം സ്വദേശിയായ ജീവനക്കാരനാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 

ഇതോടെ എട്ട്​ ജീവനക്കാർ നിലയത്തിലും ബാക്കിയുള്ളവർ വീടുകളിലുമായി നിരീക്ഷണത്തിൽ പോകുകയായിരുന്നു. ഇവിടങ്ങളിലെ ജീവനക്കാരുടെ  പ്രാഥമിക പരിശോധനഫലങ്ങൾ വന്നത്​ നെഗറ്റിവാണ്​.  പീരുമേട്​ അഗ്​നിരക്ഷാ സേന​​ കാര്യാലയത്തിൽ രണ്ട്​ ഫയർമാൻമാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്നാണ്​ യൂനിറ്റ്​ അടച്ചത്​. കൊല്ലത്തുനിന്നെത്തിയ ഫയർ​മാനാണ്​ ആദ്യം രോഗം സ്ഥിരീകരിച്ചത്​. 

തൊട്ടുപിന്നാലെ ഇദ്ദേഹത്തി​​െൻറ സമ്പർക്കത്തിലുള്ള മറ്റൊരാൾക്ക്​ കൂടി കോവിഡ്​ കണ്ടെത്തി. തുടർന്ന്​ സ്​റ്റേഷനിലെ 18ഓളം ജീവനക്കാരും നിരീക്ഷണത്തിൽ പോകുകയായിരുന്നു. ഇപ്പോൾ സമീപ സ്​റ്റേഷനുകളിൽ നിന്നാണ്​ അടിമാലി, പീരുമേട്​ എന്നിവിടങ്ങളിലേക്ക്​ അടിയന്തര സാഹചര്യത്തിൽ ജീവനക്കാരെത്തുന്നത്​. ഇതു കൂടാതെ കോവിഡ് 19നോടനുബന്ധിച്ചുള്ള അണുനശീകരണ പ്രവർത്തനങ്ങളുടെ ക്രമാതീതമായ വർധനമൂലം അഗ്​നിരക്ഷാ സേന​​ വിശ്രമമില്ലാത്ത ജോലിയിലാണ്​. ​തീപിടിത്തവും മഴക്കാല പ്രശ്​നങ്ങളും മൂലം നിലംതൊടാതെ ഓടുന്നതിനിടയിലും അണുനശീകരണം നടത്തണമെന്ന ആവശ്യവുമായി ഒ​ട്ടേ​​​റെപ്പേരാണ്​ വിളിക്കുന്നത്​. 

ഓഫിസുകളിലും സ്ഥാപനങ്ങളിലും അതി​​െൻറ ഉത്തരവാദപ്പെട്ടവർ തന്നെ  അണുനശീകരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ടെങ്കിലും പല ഓഫിസുകളും അണുനശീകരണത്തിനായി ഇപ്പോഴും അഗ്​നിരക്ഷാ സേന​യെ സമീപിക്കുന്നത്​ ബുദ്ധിമുട്ട്​ സൃഷ്​ടിക്കുന്നു​ണ്ട്​. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അണുനശീകരണത്തിനായി സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.  

കോവിഡ്​ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും  തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ വാർഡുതലത്തിലും ഓഫിസുതലത്തിലും അണുനശീകരണത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാണ്​ അഗ്​നിരക്ഷാ സേന​​ അധികൃതർ​ പറയുന്നത്​.

Loading...
COMMENTS