Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ കോവിഡ്​...

കേരളത്തിലെ കോവിഡ്​ ബാധിതരിൽ കൂടുതലും യുവാക്കൾ

text_fields
bookmark_border
കേരളത്തിലെ കോവിഡ്​ ബാധിതരിൽ കൂടുതലും യുവാക്കൾ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ്​ രോ​ഗി​ക​ളി​ൽ കൂ​ടു​ത​ലും യു​വാ​ക്ക​ൾ. 20നും 39​നും മ​ധ്യേ പ്രാ​യ​മു​ള്ള 3489 പേ​ർ​ക്കാ​ണ്​ കേ​ര​ള​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. ആ​രോ​ഗ്യ​മു​ള്ള​വ​രെ പൊ​തു​വി​ൽ കോ​വി​ഡ് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നാ​ണ്​ നി​ഗ​മ​ന​​മെ​ങ്കി​ലും മ​റി​ച്ചു​ള്ള അ​നു​ഭ​വ​ങ്ങ​ളു​ം സം​സ്ഥാ​ന​ത്തു​ണ്ട്. ക​ണ്ണൂ​രി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​​നും ഇൗ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്കു​ള്ള ചൂ​ണ്ടു​വി​ര​ലാ​ണ്.

സം​സ്ഥാ​ന​ത്ത്​ സ​മ്പ​ർ​ക്ക​പ്പ​ക​ർ​ച്ച​യി​ലൂ​ടെ രോ​ഗ​ബാ​ധി​രാ​കു​ന്ന​വ​രി​ലും കൂ​ടു​ത​ൽ യാ​വാ​ക്ക​ളാ​ണ്. യു​വാ​ക്ക​ളി​ൽ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​തെ​യു​ള്ള നി​ശ്ശ​ബ്​​ദ​വ്യാ​പ​ന​വും ന​ട​ക്കു​ന്നു. അ​തേ​സ​​മ​യം, രോ​ഗ​മു​ക്തി നി​ര​ക്കി​ലും മു​ന്നി​ൽ 20 നും 39 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ണ്. കൂ​ടു​ത​ൽ പേ​രി​ലും പൊ​തു​വാ​യി പ്ര​ക​ട​മാ​കു​ന്ന രോ​ഗ​ല​ക്ഷ​ണം തൊ​ണ്ട​വേ​ദ​ന​യാ​ണ്. പി​ന്നീ​ടു​ള്ള​ത്​ പ​നി​യും ചു​മ​യും. 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ പേ​ർ​ക്ക്​ ത​ല​വേ​ദ​ന​യും ശ​രീ​ര​വേ​ദ​ന​യും രോ​ഗ​ല​ക്ഷ​ണ​മാ​യി കാ​ണ​പ്പെ​ടു​ന്നു. 10 ശ​ത​മാ​ന​ത്തോ​ളം പേ​രു​ടെ രോ​ഗ​ല​ക്ഷ​ണം ശ​രീ​ര​വേ​ദ​ന​യും ത​ല​വേ​ദ​ന​യു​മാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രി​ൽ 71.9 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രാ​ണ്. 21.4 ശ​ത​മാ​നം സ്​​ത്രീ​ക​ളും. അ​തേ​സ​മ​യം മൊ​ത്തം രോ​ഗി​ക​ളി​ൽ 6.7 ശ​ത​മാ​നം പേ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. 20 വ​യ​സ്സി​നും 39 വ​യ​സ്സി​നും മ​ധ്യേ പ്രാ​യ​മു​ള്ള 3489 പേ​രി​ൽ 745 പേ​ർ സ്​​ത്രീ​ക​ളാ​ണ്. അ​തേ​സ​മ​യം 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള രോ​ഗ​ബാ​ധി​ത​രി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. 70-79 പ്രാ​യ​വി​ഭാ​ഗ​ത്തി​ൽ 25 സ്​​ത്രീ​ക​ളും 26 പു​രു​ഷ​ന്മാ​രു​മാ​ണ്​ രോ​ഗ​ബാ​ധി​ത​രാ​യു​ള്ള​ത്. 80-89 വി​ഭാ​ഗ​ത്തി​ൽ 11 സ്​​ത്രീ​ക​ളും 12 പു​രു​ഷ​ന്മാ​രും. 

Show Full Article
TAGS:covid 19 Coronavirus kerala news 
Next Story