You are here

സുധീര​െൻറ പ്രസ്​താവന ബോധപൂര്‍വം –കേരള കോണ്‍ഗ്രസ്

22:49 PM
13/06/2018
sudheeran-vm

കോ​ട്ട​യം: മു​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​ന്​ യോ​ജി​ക്കാ​ത്ത പ്ര​സ്‌​താ​വ​ന​ക​ളി​ലൂ​ടെ സ്വ​ന്തം പാ​ര്‍ട്ടി​ക്കും മു​ന്ന​ണി​ക്കും പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്ന വി.​എം. സു​ധീ​ര​​െൻറ ന​ട​പ​ടി ബോ​ധ​പൂ​ര്‍വ​മാ​ണെ​ന്ന്​ കേ​ര​ള കോ​ണ്‍ഗ്ര​സ്​ എം. ​വി​ല​പേ​ശ​ല്‍ രാ​ഷ്‌​ട്രീ​യം കേ​ര​ള കോ​ണ്‍ഗ്ര​സി​നു​മേ​ല്‍ ആ​രോ​പി​ക്കു​ന്ന സു​ധീ​ര​ന്‍ ത​​െൻറ പ്ര​സ്‌​താ​വ​ന​ക​ളി​ലൂ​ടെ സ​ഹാ​യി​ക്കു​ന്ന​ത്‌ രാ​ഷ്‌​ട്രീ​യ ശ​ത്രു​ക്ക​ളാ​യ ബി.​ജെ.​പി​യെ​യും സി.​പി.​എ​മ്മി​നെ​യു​മാ​ണ്‌. സ്വ​ന്തം പ്ര​സ്‌​താ​വ​ന​ക​ളി​ലൂ​ടെ സു​ധീ​ര​ന്‍ എ​ക്കാ​ല​വും രാ​ഷ്‌​ട്രീ​യ ശ​ത്രു​ക്ക​ളു​ടെ മി​ത്ര​മാ​യി​രു​ന്നു. സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ ക​ട​ന്നാ​ക്ര​മി​ച്ച്‌ രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ കൈ​യ​ടി വാ​ങ്ങു​ക​യെ​ന്ന​ത്​ അ​ദ്ദേ​ഹ​ത്തി​​െൻറ പ​തി​വ്‌ ശൈ​ലി​യാ​ണെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യ്‌ എ​ബ്ര​ഹാം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​താ​ണ്​ ഹി​മാ​ല​യ​ന്‍ മ​ണ്ട​ത്ത​രം.

43 വ​ര്‍ഷം യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന കേ​ര​ള കോ​ണ്‍ഗ്ര​സി​നെ സം​ബ​ന്ധി​ച്ച്‌ രാ​ജ്യ​സ​ഭ സീ​റ്റ്‌ ഔ​ദാ​ര്യ​മ​ല്ല. 1980ല്‍ ​മ​ണ​ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന്​ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ച എ​ന്‍.​ഐ. ദേ​വ​സി​കു​ട്ടി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്‌ സു​ധീ​ര​ന്‍ നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ​ത്‌ എ​ന്ന​ത്‌ ച​രി​ത്ര​മാ​ണ്‌. അ​ദ്ദേ​ഹം അ​ത്‌ മ​റ​ന്നാ​ലും കേ​ര​ളം മ​റ​ന്നി​ട്ടി​ല്ലെ​ന്നും ജോ​യ്‌ എ​ബ്ര​ഹാം പ​റ​ഞ്ഞു.

COMMENTS