Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിമിനൽ കേസുകളിൽ...

ക്രിമിനൽ കേസുകളിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ കുറ്റവിമുക്​തരാക്കി

text_fields
bookmark_border
ക്രിമിനൽ കേസുകളിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ കുറ്റവിമുക്​തരാക്കി
cancel

കൊ​ച്ചി: മ​​ന്ത്രി​മാ​രും എം.​എ​ൽ.​എ​മാ​രും ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ളാ​യ നാ​ല്​ കേ​സു​ക​ളി​ൽ പ്ര​തി​ക​ളെ കോ​ട​തി ​െവ​റു​തെ വി​ട്ടു. ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം 257 ാം വ​കു​പ്പ്​ പ്ര​കാ​രം കേ​സ്​ പി​ൻ​വ​ലി​ക്കാ​നു​ള്ള പ്രോ​സി​ക്യൂ​ഷ​​​െൻറ അ​പേ​ക്ഷ അ​നു​വ​ദി​ച്ചാ​ണ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​രെ എ​റ​ണാ​കു​ളം ​അ​ഡീ​ഷ​ന​ൽ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി (എം.​പി​മാ​ർ​ക്കും എം.​എ​ൽ.​എ​മാ​ർ​ക്കു​മെ​തി​രാ​യ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന പ്ര​ത്യേ​ക കോ​ട​തി) കു​റ്റ​വി​മു​ക്​​ത​രാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സ​ു​രേ​ന്ദ്ര​ൻ, കെ.​കെ. ഷൈ​ല​ജ, പി.​കെ. ശ്രീ​മ​തി എം.​പി, എം.​എ​ൽ.​എ​മാ​രാ​യ എം.​സ്വ​രാ​ജ്, ജ​യിം​സ്​ മാ​ത്യു, ടി.​വി. രാ​ജേ​ഷ്​ എ​ന്നി​വ​രു​ൾ​പ്പെ​ട്ട കേ​സു​ക​ളി​ലാ​ണ്​ വി​ചാ​ര​ണ​ക്ക് ​മു​മ്പ്​ കോ​ട​തി​യു​ടെ ന​ട​പ​ടി. ഇ​വ​െ​ര കൂ​ടാ​തെ സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ, സി.​പി.​എം നേ​താ​വ്​ എം.​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രും കു​റ്റ​വി​മു​ക്​​ത​രാ​യ​വ​രി​ലു​ണ്ട്​. പി​ൻ​വ​ലി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ മ​റ്റൊ​രു കേ​സി​ൽ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കാ​തെ കോ​ട​തി തു​ട​ർ വാ​ദം കേ​ൾ​ക്കാ​നാ​യി ഇൗ​മാ​സം എ​ട്ടി​ലേ​ക്ക്​ മാ​റ്റി.

എം.​സ്വ​രാ​ജ്​ എം.​എ​ൽ.​എ പ്ര​തി​യാ​യ ഒ​രു കേ​സാ​ണ്​ കൂ​ടു​ത​ൽ വാ​ദ​ത്തി​നാ​യി മാ​റ്റി​യ​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചെ​ന്ന കു​റ്റം ഉ​ൾ​പ്പെ​ട്ട​തി​നാ​ലാ​ണ്​ ഇൗ ​കേ​സ്​ പി​ൻ​വ​ലി​ക്കാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ച​ത്. ഇ​ട​തു​പ​ക്ഷ​ത്തി​​​െൻറ വി​വി​ധ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പൊ​ലീ​സ്, ക​േ​ൻ​റാ​ൺ​മ​​െൻറ്​ പൊ​ലീ​സ്, ത​ളി​പ്പ​റ​മ്പ്​ പൊ​ലീ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സു​ക​ളാ​ണി​വ. മൂ​ന്ന്​ വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ്​ കേ​സു​ക​ളി​ൽ ​പൊ​ലീ​സ്​ ചു​മ​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsacquittedPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Kerala CM Pinarayi Vijayan acquitted- kerala news
Next Story