Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാതി പറഞ്ഞ്...

ജാതി പറഞ്ഞ് പ്രചാരണരംഗം യുദ്ധക്കളമാക്കരുത്-ടിക്കാറാം മീണ

text_fields
bookmark_border
Tikkaram-Meena
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജാതി പറഞ്ഞ്​ വോട്ടുപിടിച്ചാൽ നടപടിയുണ്ടാകുമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫ ിസർ ടിക്കാറാം മീണ. ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ്​ ജാതി പറഞ്ഞ്​ വോട്ടുപിടിക്കു​െന്നന്ന സി.പി.എം ആരോപണത്തെക്കുറ ിച്ചുള്ള ചോദ്യങ്ങൾക്ക്​ തിരുവനന്തപുരം പ്രസ്​ക്ലബി​​െൻറ മീറ്റ്​ ദ പ്രസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമുദായസംഘടനകൾ ജാതി പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണരംഗം യുദ്ധക്കളമാക്കരുത്​. എൻ.എസ്​.എസ്​ സമദൂരം പാലിക്കും എന്ന്​ പറഞ്ഞിട്ട്​ എന്തിന്​ ഇപ്പോൾ ശരിദൂരം സ്വീകരിക്കുന്നു. സമദൂരം തന്നെയാണ്​ നല്ലനിലപാട്​. ശരിദൂരമാക്കിയത ുകൊണ്ടാണ്​ ഇപ്പോൾ തർക്കമുണ്ടായതെന്നും മീണ പരിഹസിച്ചു.

ഏതെങ്കിലും സംഘടന പരിധി ലംഘിച്ചെന്ന്​ ബോധ്യപ് പെട്ടാൽ അവർക്കെതിരെ നടപടിയുണ്ടാകും. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്​. ദൈവങ്ങളുടെ​ പേരിൽ വോ ട്ട്​ ചോദിക്കുന്നതിൽ നിന്ന്​ ദൈവങ്ങളെ നമുക്ക്​ രക്ഷിക്കണം. അവരെ ശാന്തിയോടെ ഇരിക്കാൻ അനുവദിക്കണം. ജാതി പറഞ് ഞ്​ വോട്ടുപിടിക്കുന്നത്​ സംബന്ധിച്ച്​ പരാതി ലഭിച്ചാൽ പരിശോധിച്ച്​ നടപടിയുണ്ടാകും. രാഷ്​ട്രീയം ഭരണഘടനയിൽ ഉണ്ടെങ്കിൽ ഇത്തരം സംഘടനകൾ രാഷ്​ട്രീയപാർട്ടിയായി രജിസ്​റ്റർ ചെയ്​താൽ മതി.

ജാതിയുടെയും മതത്തി​​െൻറയും പേരുപറഞ്ഞ്​ വോട്ട്​ പിടിത്തമല്ല സമുദായസംഘടനകളുടെ ഉദ്ദേശ്യലക്ഷ്യം. സമുദായത്തി​​െൻറ ഉന്നമനത്തിനുവേണ്ടി നിലവിൽവന്നവയാണ്​ ഇൗ സംഘടനകൾ. ചിലപ്പോൾ വിലപേശലിനും ശ്രദ്ധലഭിക്കാനും വേണ്ടിയായിരിക്കും ഇത്തരം നടപടികൾ സ്വീകരിക്കുന്നത്​. ഇത്തരം നടപടികളിൽനിന്ന്​ സമുദായസംഘടനകൾ പിന്മാറണം. ശബരിമല വിഷയമാക്കുന്നതിലും ചര്‍ച്ചയാക്കുന്നതിലും തെറ്റില്ല. എന്നാൽ ദൈവങ്ങളുടെ പേരിൽ വോട്ട് പിടിക്കുന്നത്​ തെറ്റാണെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.

ജാതി വോട്ട്​; എൻ.എസ്​.എസിനെതിരെ സി.പി.എം പരാതി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്​.എസ്​ ജാതി അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നതിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സി.പി.എം വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി കെ.സി. വിക്രമനാണ്​ കേന്ദ്ര ഇലക്​ഷൻ കമീഷനും ചീഫ് ഇലക്ടറൽ ഓഫിസർക്കും മുഖ്യവരണാധികാരിക്കും പരാതി നൽകിയത്​.

എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂനിയൻ പ്രസിഡൻറ്​ സംഗീത്​കുമാറി​​െൻറ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും മണ്ഡലത്തിലെ നായർ സമുദായാംഗങ്ങളുടെ വീടുകൾ സന്ദർശിച്ച്‌, നായർ ആയതിനാൽ യു.ഡി.എഫ്​ സ്​ഥാനാർഥി കെ. മോഹൻകുമാറിന്​ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണെന്ന്​ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച്​ മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ജാതി പറഞ്ഞ്​ വോട്ടു​പിടിത്തം പെരുമാറ്റച്ചട്ട ലംഘനമായതിനാൽ മോഹൻകുമാറിനും എൻ.എസ്​.എസിനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്​ എൻ.എസ്​.എസി​​െൻറ അനുവാദം വാങ്ങിയിട്ടല്ല -കാനം
കൊല്ലം: എൻ.എസ്​.എസി​​െൻറ അനുവാദം വാങ്ങിയിട്ടല്ല, രാഷ്​ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന്​ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാ​േജന്ദ്രൻ. അവരുടെ വോട്ടുപിടിത്തം സംബന്ധിച്ച പരാതികൾ പരിശോധിക്കാനാണ്​ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ടിക്കാറാം മീണയിരിക്കുന്നത്​. സമുദായ സംഘടനകൾ നിലപാടെടുക്കുന്നത്​ അവരുടെ സ്വാതന്ത്ര്യമാണ്​.

ഉപതെരഞ്ഞെടുപ്പ്​ സർക്കാറി​​െൻറ വിലയിരുത്തലാവും. സർക്കാറി​​െൻറ ഭരണനേട്ടങ്ങളാണ്​ ജനങ്ങളോട്​ പറയുന്നത്​. അത്​ വിലയിരുത്തിയാണ്​ തങ്ങൾ ജയിച്ചത്​.പ്രതിപക്ഷനേതാവി​​െൻറ മകന്​ സിവിൽ സർവിസ്​ അഭിമുഖത്തിൽ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക്​ ലഭി​െച്ചന്ന ആരോപണത്തെക്കുറിച്ച്​ ​പ്രതികരിക്കാനില്ല. വ്യക്​തിപരമായ ആരോപണങ്ങൾക്ക്​ മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspress meetTikkaram MeenaVattiyoorkavKeral by election
News Summary - Keral by election -Tikkaram Meena Press meet - Kerala news
Next Story