Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാമതിൽ:...

വനിതാമതിൽ: വിമർശനവുമായി കെ.സി.ബി.സി

text_fields
bookmark_border
വനിതാമതിൽ: വിമർശനവുമായി കെ.സി.ബി.സി
cancel

കൊച്ചി: സർക്കാർ പിന്തുണയോടെ നടത്തുന്ന വനിതാമതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ആരോഗ്യകരമല്ലാത്ത ചേരിതിരി വുകൾ സൃഷ്​ടിക്കുന്നത് ഒട്ടും അഭികാമ്യമല്ലെന്ന്​ കെ.സി.ബി.സി. പ്രളയത്തി​​​​െൻറ പശ്ചാത്തലത്തിൽ നവകേരള നിർമിതിയ െപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്ത് രാഷ്​ട്രീയലക്ഷ്യം​ െവച്ചുള്ള വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കേണ്ടതാണ്. കേരള നവോത്ഥാനത്തി​​​​െൻറ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന ്നത് ചരിത്രപരമായി ശരിയായിരിക്കുകയില്ല.

നവോത്ഥാനത്തിലേക്കും ആധുനിക കേരളസമൂഹത്തി​​​​െൻറ ആവിർഭാവത്തിലേക ്കും നയിച്ച സാംസ്​കാരികവും സാമൂഹികവുമായ നിരവധി ഘടകങ്ങളുണ്ട്. അത്തരം ഘടകങ്ങളെ പ്രദാനം ചെയ്തതിൽ ഹിന്ദു-ക്രിസ്​ ത്യൻ-ഇസ്​ലാം മതദർശനങ്ങളും മതപ്രചാരണ സംരംഭങ്ങളും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അവർ നടത്തിയ സാംസ്​കാരികവും വ ിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളോടും നവീന മൂല്യങ്ങളോടുമുള്ള പ്രതികരണവും അവയെ സ്വാംശീകരിക്കാനുള്ള പരിശ്ര മവുമാണ് കേരളത്തി​​​​െൻറ സാമൂഹിക നവോത്ഥാനത്തിന്​ കളമൊരുക്കിയത്.

നവോത്ഥാനത്തി​​​​െൻറ പ്രണേതാക്കളും പ് രചാരകരുമായി ചിലരെ വാഴിക്കുകയും നവോത്ഥാനമൂല്യങ്ങളുടെ അവകാശികളായി ചിലരെ ചിത്രീകരിക്കുകയും ചെയ്യുന്നത്, രാഷ്​ട്രീയമായി ചില്ലറ ഗുണം ചെയ്തേക്കാമെങ്കിലും സമൂഹത്തിന്​ പൊതുവെ, അത് തെറ്റായ സന്ദേശം നൽകുമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്​താവുമായ ഫാ. വർഗീസ്​ വള്ളിക്കാട്ട് പ്രസ്​താവനയിൽ പറഞ്ഞു.

വനിതാമതിലിൽ സഹകരിക്കില്ല –പിന്നാക്ക ന്യൂനപക്ഷ സംഘടനകൾ
കൊ​ച്ചി: കേ​ര​ള​ത്തി​ലെ ജാ​തി-​സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ളെ​യും സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തെ​യും ത​ക​ർ​ക്കു​ന്ന​തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യി​ട്ടു​ള്ള വ​ർ​ഗീ​യ ഫാ​ഷി​സ്​​റ്റ്​ ക​ക്ഷി​ക​ൾ​ക്ക് ക​രു​ത്തു​പ​ക​രു​ന്ന​താ​ണ് സ​ർ​ക്കാ​റും എ​ൽ.​ഡി.​എ​ഫും ന​ട​ത്തു​ന്ന വ​നി​താ​മ​തി​ലെ​ന്ന് സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി നേ​താ​ക്ക​ളു​ടെ​യും മെ​ക്ക ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗം വി​ല​യി​രു​ത്തി.

ന​വോ​ത്ഥാ​ന പ്ര​സ്​​ഥാ​ന​ങ്ങ​ളെ​യും നേ​താ​ക്ക​ളെ​യും അ​വ​രു​ടെ ച​രി​ത്ര​വും അ​റി​യാ​ത്ത​വ​രെ​യും ത​നി വ​ർ​ഗീ​യ​വി​ഷം ചീ​റ്റു​ന്ന​വ​രെ​യും അ​ണി​നി​ര​ത്തി​യു​ള്ള മ​തി​ലി​ൽ അ​ണി​ചേ​രു​ക​യോ സ​ഹ​ക​രി​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി​യി​ൽ ഘ​ട​ക​ക്ഷി​ക​ളാ​യി​ട്ടു​ള്ള അ​മ്പ​തി​ല​ധി​കം പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ സം​ഘ​ട​ന​ക​ളും രാ​ഷ്​​ട്രീ​യ ല​ക്ഷ്യം​െ​വ​ച്ചു​ള്ള വ​ർ​ഗീ​യ മ​തി​ലി​നെ​തി​രെ യ​ഥാ​ർ​ഥ ന​വോ​ത്ഥാ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​ക്ക​ളെ​യും ന​വോ​ത്ഥാ​ന നാ​യ​ക​രെ​യും മ​റ​ന്നു​ള്ള സ​ർ​ക്കാ​ർ​നീ​ക്കം കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​ണ്. ഇ​ട​തു​സ​ർ​ക്കാ​ർ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സം​വ​ര​ണാ​വ​കാ​ശം എ​ല്ലാ​ത​ല​ത്തി​ലും നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​റ​ണാ​കു​ള​ത്ത് മെ​ക്ക ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ ചേ​ർ​ന്ന യോ​ഗം മു​ൻ​മ​ന്ത്രി കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ധീ​വ​ര​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ എം.​എ​ൽ.​എ​യു​മാ​യ വി. ​ദി​ന​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ക്ക സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​ഫ. ഇ. ​അ​ബ്​​ദു​ൽ റ​ഷീ​ദ്, വി.​വി. ക​രു​ണാ​ക​ര​ൻ, അ​ഡ്വ. പ​യ്യ​ന്നൂ​ർ ഷാ​ജി, വി.​ആ​ർ. ജോ​ഷി, എം.​ആ​ർ. സു​ദേ​ഷ്, സി.​ബി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, എം.​എ. ല​ത്തീ​ഫ്, പി.​എം. ത​ങ്ക​പ്പ​ൻ, ര​ഘു ക​ല്ല​റ​യ്ക്ക​ൽ, എ​സ്. കു​ട്ട​പ്പ​ൻ ചെ​ട്ടി​യാ​ർ, അ​റ​യൂ​ർ കെ.​പി. ചെ​ല്ല​പ്പ​ൻ, ജ​ഗ​തി രാ​ജ​ൻ, എ.​എം. അ​ബൂ​ബ​ക്ക​ർ, ടി.​കെ. സോ​മ​നാ​ഥ​ൻ, വി.​എ. ബാ​ല​കൃ​ഷ്ണ​ൻ, എം.​കെ. അം​ബേ​ദ്ക​ർ, പ്ര​ദീ​പ് കു​ട്ട​പ്പ​ൻ, സ​ന്തോ​ഷ് തെ​ക്കേ​ട​ത്ത്, ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ജി. ​കേ​ശ​വ​ൻ റെ​ഡ്ഡി, ര​ഘു ക​ല്ല​റ​ക്ക​ൽ, എം.​ആ​ർ. വേ​ണു എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

അഞ്ചുലക്ഷം വനിതകളെ അണിനിരത്തുമെന്ന് കെ.പി.എം.എസ്
കൊ​ച്ചി: കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്ക​രു​ത്, ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, സ്ത്രീ-​പു​രു​ഷ സ​മ​ത്വം ഉ​റ​പ്പാ​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി ന​വോ​ത്ഥാ​ന​മൂ​ല്യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വ​നി​താ​മ​തി​ലി​ൽ അ​ഞ്ചു​ല​ക്ഷം സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തു​മെ​ന്ന് കെ.​പി.​എം.​എ​സ്. എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​ന​ത്തി​ലാ​ണ് തീ​രു​മാ​നം. പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​ത്ത​ട്ടി​ലെ സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ണി​നി​ര​ക്കാ​നും വ​നി​താ​പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​നും ഇൗ ​മാ​സം 22ന് ​വി​പു​ല​മാ​യ സം​സ്ഥാ​ന​ത​ല വ​നി​ത ക​ൺ​വെ​ൻ​ഷ​ൻ കോ​ട്ട​യം മാ​മ്മ​ൻ​മാ​പ്പി​ള ഹാ​ളി​ൽ േച​രാ​നും നേ​തൃ​സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

മതിൽ ജനങ്ങളെ വിഭജിക്കാൻ –ചെന്നിത്തല
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ന​വോ​ത്ഥാ​ന മ​തി​ൽ ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കാ​നു​ള്ള​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്കു​ക, വ​ർ​ഗീ​യ മ​തി​ൽ ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു.​ഡി.​എ​ഫ് സെ​ക്ര​േ​ട്ട​റി​യ​റ്റി​നു​മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ച്ച് ശ​ബ​രി​മ​ല​യി​ലെ സ്ഥി​തി ശാ​ന്ത​മാ​ണെ​ന്ന സ​ന്ദേ​ശം എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കു​റ​യും. തീ​ർ​ഥാ​ട​നം ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത് വ​ർ​ഗീ​യ മ​തി​ലാ​ണെ​ന്ന് ആ​യി​രം​വ​ട്ടം പ​റ​യും. ഹി​ന്ദു​ക്ക​ളി​ലെ ഏ​താ​നും വി​ഭാ​ഗ​ങ്ങ​ളെ വി​ളി​ച്ചാ​ണ് ന​വോ​ത്ഥാ​ന മ​തി​ലി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ത്മാ​ഭി​മാ​ന​മു​ള്ള കേ​ര​ളീ​യ​ർ പ​ങ്കെ​ടു​ക്കി​ല്ല. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ പോ​ലും ന​വോ​ത്ഥാ​ന രാ​ഷ്​​ട്രീ​യം ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​െ​ട്ട​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി. അ​സാ​ധ്യ​മെ​ന്ന് ക​രു​തി​യ കാ​ര്യ​ങ്ങ​ൾ പോ​ലും യു.​ഡി.​എ​ഫ് കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ൽ ചെ​യ്തി​ട്ടു​ണ്ട്. സോ​ള​മ​ൻ അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskcbcmalayalam newswomen wall
News Summary - kcbc against women wall- kerala news
Next Story