You are here

കഴക്കൂട്ടം-അടൂര്‍ സുരക്ഷ ഇടനാഴിയിലും അപകടപരമ്പര

  • എം.സി റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു

08:13 AM
13/07/2020
Kazhakuttam-adoor-corridor
എം.സി റോഡിലെ അടൂര്‍ കരുവാറ്റ ബൈപാസ് കവല

അടൂര്‍: എം.സി റോഡ് കുരുതിക്കളമായി മാറുന്നു.  അപകടങ്ങള്‍ നിയന്ത്രിക്കാന്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയ കഴക്കൂട്ടം-അടൂര്‍ സുരക്ഷ ഇടനാഴി പദ്ധതി പ്രദേശങ്ങളിലും അപകടങ്ങള്‍ക്ക്​ കുറവില്ല. സുരക്ഷ ഇടനാഴി പദ്ധതിയിലെ അടൂര്‍ മുതല്‍ ഏനാത്ത് വരെയും അടൂര്‍ ഹൈസ്‌കൂള്‍ കവല-മിത്രപുരം ഭാഗത്തും അപകടങ്ങള്‍ പഴയതിനെക്കാള്‍ വര്‍ധിച്ചതായാണ് കാണുന്നത്. 

അടുത്തിടെ നിയന്ത്രണംവിട്ട് കാര്‍ പാഞ്ഞുകയറി മുച്ചക്ര സ്‌കൂട്ടറില്‍ ലോട്ടറി വിൽപന നടത്തിയിരുന്ന അംഗപരിമിതന്‍ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. അടൂര്‍ മുതല്‍ ഏനാത്ത് വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങള്‍ കൂടുതല്‍. വേഗം നിയന്ത്രിക്കാന്‍ നിരവധി പദ്ധതികളാണ് കെ.എസ്.ടി.പി ഒരുക്കിയത്. പ​േക്ഷ, വാഹനങ്ങളുടെ അതിവേഗവും അശ്രദ്ധയും സുരക്ഷ പദ്ധതി ഒരുക്കിയതിലെ അപാകതയുമാണ് തിരിച്ചടിയാകുന്നത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും അപകടങ്ങള്‍ വര്‍ധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നു. 

ഏനാത്ത്, അടൂര്‍ പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ 2019-2020 കാലയളവില്‍ 145 വാഹനാപകടങ്ങളില്‍ 27പേര്‍ മരിച്ചു. 1989 മുതല്‍ നിലവിലെ റോഡ് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയിരുന്നു. ഇതിനുശേഷം 2017-ജൂണ്‍ 23 മുതല്‍ പുതിയ നിയമമാണ് രാജ്യത്ത് തുടരുന്നത്. ഈ നിയമങ്ങള്‍ പല ഡ്രൈവര്‍മാര്‍ക്കും അറിയില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് തന്നെ പറയുന്നു. 

കെ.എസ്.ടി.പി റോഡരികി​​​െൻറ അതിര്‍ത്തി നിർണയിച്ചതില്‍ തന്നെ അപാകതകളുണ്ട്. ഇതുകാരണം പലഭാഗത്തും അളവുകള്‍ ശരിയായ നിലയിലല്ല. ഏനാത്ത് സർവിസ് സഹകരണ ബാങ്കിനുസമീപം എം.സി റോഡിലേക്ക് ഇറങ്ങുന്ന ഭാഗം നിർമാണം കഴിഞ്ഞപ്പോള്‍ വീതികുറഞ്ഞു. ഇതേസ്ഥലത്തു തന്നെ നിരവധി അപകടങ്ങള്‍ നടന്നു. 

പുതുശ്ശേരി ഭാഗത്ത് നിത്യേന രണ്ട് അപകടമെങ്കിലും ഉണ്ടാകാറുണ്ട്. ഉപ പാതകളില്‍നിന്ന്​ മ​െണ്ണാലിച്ച് എം.സി റോഡില്‍ എത്തുന്നത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്.

Loading...
COMMENTS