You are here

ദേശീയ വോളിബാൾ താരം നജ്മുദ്ദീന് സഹായഹസ്തവുമായി കൊടക്കാട്ടെ വോളി ഗ്രാമം 

11:07 AM
11/07/2020
കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തി​െൻറയും സ്​പോർട്സ് ക്ലബി​െൻറയും ആഭിമുഖ്യത്തിൽ നജ്മുദ്ദീ​െൻറ ചികിത്സക്കായി സ്വരൂപിച്ച തുക എം. രാജഗോപാലൻ ഏറ്റുവാങ്ങുന്നു

ചെ​റു​വ​ത്തൂ​ർ: വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖം കാ​ര​ണം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ദേ​ശീ​യ വോ​ളി​ബാ​ൾ താ​ര​ത്തി​ന് സ​ഹാ​യ​വു​മാ​യി കൊ​ട​ക്കാ​ട്ടെ വോ​ളി ഗ്രാ​മം കൈ​കോ​ർ​ത്തു.

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സ്വ​രൂ​പി​ച്ച​ത് ഒ​രു ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ. കൊ​ട​ക്കാ​ട് നാ​രാ​യ​ണ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​​െൻറ​യും സ്പോ​ർ​ട്സ് ക്ല​ബി​​െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്. നാ​ട്ടി​ലും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി പേ​ർ സ​ഹാ​യം ന​ൽ​കി.

വെ​ള്ള​രി​ക്കു​ണ്ടി​ന​ടു​ത്തു​ള്ള ക​ല്ല​ൻ​ചി​റ​യി​ൽ​നി​ന്ന്​ ഉ​യ​ർ​ന്നു​വ​ന്ന വോ​ളി​ബാ​ൾ താ​ര​മാ​ണ് ന​ജ്മു​ദ്ദീ​ൻ.  ന​മ്മു​ടെ ന​ജ്മു​ദ്ദീ​നു വേ​ണ്ടി എ​ന്നു പ​റ​ഞ്ഞ് ചി​കി​ത്സ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ ഓ​രോ​രു​ത്ത​രും അ​വ​ര​വ​ർ​ക്ക് ക​ഴി​യു​ന്ന വി​ധ​ത്തി​ൽ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു.

മി​ന്നും താ​ര​മാ​യി​രു​ന്നു​വെ​ങ്കി​ലും ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന്​ ഒ​ന്നും സ​മ്പാ​ദി​ക്കാ​ൻ ന​ജ്മു​ദ്ദീ​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, അ​വ​​െൻറ സ​മ്പാ​ദ്യ​മാ​യി ഈ ​തു​ക ക​രു​ത​ണം എ​ന്ന​ഭ്യ​ർ​ഥി​ച്ചാ​ണ് 1,11,230 രൂ​പ കൈ​മാ​റി​യ​ത്.

കൊ​ട​ക്കാ​ട് നാ​രാ​യ​ണ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ  ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ൻ​റ്​ കെ. ​നാ​രാ​യ​ണ​ൻ മാ​സ്​​റ്റ​റി​ൽ നി​ന്നും തു​ക ഏ​റ്റു​വാ​ങ്ങി.

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ടി.​വി. ബാ​ല​ൻ, വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ വി.​വി. വി​ജ​യ​മോ​ഹ​ൻ, സെ​ക്ര​ട്ട​റി ജ​യ​ൻ വെ​ള്ളി​ക്കോ​ത്ത്, വി​കാ​സ് പ​ലേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്ല​ബ്​ സെ​ക്ര​ട്ട​റി കെ.​പി. ധ​ന​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Loading...
COMMENTS