Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനല്ല നിർദേശം,...

നല്ല നിർദേശം, നടപ്പാകാൻ കുറച്ചുപണിയുണ്ട്​

text_fields
bookmark_border
ജില്ലയിൽ നിയമിക്ക​പ്പെടുന്നവർ നിശ്ചിത കാലയളവിൽ ജോലിചെയ്യണമെന്ന സർക്കുലറിൽ പൊതുവെ ആശ്വാസം എം.സി. നിഹ്​മത്ത്​ കാസർകോട്​: ജില്ലയിൽ നിയമിക്കപ്പെടുന്ന സർക്കാർ ജീവനക്കാർ നിശ്ചിതസമയം ഇവിടെ ജോലി ചെയ്​തിരിക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പി​ന്റെ സർക്കുലറിൽ പൊതുവെ ആശ്വാസം. എന്നാൽ, ഒരു സർക്കുലർ കൊണ്ട്​ എളുപ്പം നടപ്പാക്കാൻ കഴിയുന്നതല്ല ഇതെന്നാണ്​ വിലയിരുത്തൽ​. സാമ്പത്തിക നഷ്​ടം കൂടി സഹിച്ച്​ ഇവിടെ​ ജോലി ചെയ്യാൻ ജീവനക്കാർ സന്നദ്ധരാവില്ലെന്നതാണ് പ്രധാന കാര്യം. കാസർകോട്​, ഇടുക്കി, വയനാട്​ ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്​ഥർ നിശ്ചിതകാലയളവിൽ അതത്​ ഇടത്ത്​ തുടരണമെന്നാണ്​ കഴിഞ്ഞ ദിവസമിറക്കിയ സർക്കുലർ. നിയമനം കിട്ടുന്നവരും സ്​ഥലംമാറി വരുന്നവരും എത്രയും പെ​ട്ടെന്ന്​ ഈ ജില്ലകൾ വിടുകയാണ്​ നിലവിലെ സ്​ഥിതി. ഇക്കാരണത്താൽ ജില്ലയുടെ പദ്ധതിനിർവഹണത്തെ തന്നെ ബാധിക്കുന്നു. സംസ്​ഥാനത്തെ ഒരറ്റത്ത്​ എന്നനിലക്ക്​ കാസർകോട്​ എത്തുന്നവർ അതിവേഗം തിരിച്ചുപോകുന്നത്​ പദ്ധതിനിർവഹണത്തെ ബാധിക്കുന്നുവെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട്​ ജില്ല പഞ്ചായത്ത്​ സർക്കാറിനെ സമീപിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ്​ ഇത്തരമൊരു സർക്കുലർ വന്നത്​. ജില്ലയിൽ മിക്ക വകുപ്പുകളിലും ഇതര ജില്ലക്കാരാണ്​ കൂടുതലും. 35ഒാളം ജില്ലതല ഉദ്യോഗസ്​ഥരിൽ ഭൂരിപക്ഷം പേരും ഇതര ജില്ലക്കാരാണ്​. വകുപ്പുകളിലെ ക്ലർക്കുമാരിലും ഭൂരിപക്ഷവും ഇതര ജില്ലക്കാർ. ചില വകുപ്പ്​ മേധാവികളുടെ സീറ്റ്​ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട്​ മൂന്നുവർഷം വരെയായിട്ടുണ്ട്​. സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ അധ്യാപക ഒഴിവ്​ കാസർകോട്​ വരാൻ കാരണവും മറ്റു ജില്ലകളിലുള്ളവർ ഉടൻ സ്​ഥലംമാറിപ്പോകുന്നതിനാലാണ്​. ആരോഗ്യവകുപ്പിൽ ഡോക്​ടർമാർ ഉൾപ്പെടെയുള്ളവരുടെ ക്ഷാമത്തിനും കാരണം ഇതര ജില്ലയിൽനിന്നുള്ളവരുടെ ആധിക്യം തന്നെ. നിശ്ചിത കാലയളവിൽ ഈ ജില്ലയിൽ ​​ജോലി ചെയ്യണമെന്ന നിർദേശം വന്നാൽ ഇതിനൊക്കെ വലിയ ആശ്വാസമാണ്​ ലഭിക്കുക. BOX സാമ്പത്തിക നഷ്​ടമാണ്​ പ്രധാനം ജില്ല ഭരണകേന്ദ്രമായ സിവിൽ സ്​റ്റേഷൻ സ്​ഥിതി ചെയ്യുന്നത്​ ചെങ്കള ഗ്രാമപഞ്ചായത്തിലാണ്​. 500 മീറ്റർ അടുത്തുള്ള കാസർകോട്​ നഗരസഭക്ക്​ അടുത്താണ്​ സിവിൽ സ്​റ്റേഷൻ. ഇക്കാരണത്താൽ വീട്ടുവാടക അലവൻസിൽ ആയിരങ്ങളുടെ നഷ്​ടമാണ്​ ഓരോ ഉദ്യോഗസ്​ഥനും ഓരോ മാസവും നേരിടുന്നത്​. തിരുവനന്തപുരം, കോഴി​​ക്കോട്​ തുടങ്ങി കോർപറേഷൻ പരിധികളിൽനിന്ന്​ ജോലി ചെയ്യുന്നവർ ഇവിടേക്ക്​ മാറിയാൽ സിറ്റി അലവൻസ്​, വീട്ടുവാടക തുടങ്ങിയിനത്തിൽ ഒരുവർഷം ലക്ഷത്തോളം രൂപയുടെ നഷ്​ടമുണ്ടാകും. ഇത്​ പരിഹരിക്കാൻ നേരത്തേ ധനകാര്യ വകുപ്പ്​ നേരത്തേ ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പായില്ല. സംസ്​ഥാനത്തെ​ ഒരറ്റം, യാത്ര സൗകര്യക്കുറവ്​ ഉൾപ്പെടെയുള്ള പ്രയാസത്തേക്കാൾ സർക്കാർ ജീവനക്കാരിൽ കൂടുതലും സാമ്പത്തിക നഷ്​ടം തന്നെയാണ്​ പ്രധാനമായി കാണുന്നത്​.
Show Full Article
Next Story