Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅമർനാഥി​െൻറ കളിമൺ...

അമർനാഥി​െൻറ കളിമൺ ശിൽപങ്ങൾ കമനീയം

text_fields
bookmark_border
അമർനാഥി​ൻെറ കളിമൺ ശിൽപങ്ങൾ കമനീയം നീലേശ്വരം: കളിമണ്ണിൽ കമനീയ ശിൽപങ്ങൾ തീർത്ത് എട്ടാം ക്ലാസുകാരൻ. കരിന്തളം തോളേനിയിലെ സി.ആർ. അമർനാഥാണ് ശിൽപനിർമാണത്തിൽ ഭാവിവാഗ്ദാനമായി മാറിയത്. രാഷ്​ട്രപിതാവ് മഹാത്മഗാന്ധി, മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്​ദുൽകലാം, ഫുട്​ബാൾ മാന്ത്രികൻ ലയണൽ മെസി, വിവിധ തെയ്യ​ക്കോലങ്ങൾ ഇങ്ങനെ പോകുന്നു അമർനാഥി​ൻെറ കരവിരുതിൽ പിറവിയെടുത്ത ശിൽപങ്ങൾ. ജ്യേഷ്ഠസഹോദരൻ അഭിറാമാണ് വഴികാട്ടി. നിർമലഗിരി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരൻ അഭിറാം ചിതൽമണ്ണിൽ ഒരുക്കിയ ശിൽപം കണ്ടാണ് അമർനാഥും ഈ രംഗത്തേക്കു കടന്നത്. പിന്നീടിങ്ങോട്ട് കളിമണ്ണിൽ പിറവിയെടുത്തത് നിരവധിയായ ശിൽപങ്ങൾ. നിർമലഗിരി സ്കൂളിലെ അധ്യാപകരായ ബിന്ദു, സൂസമ്മ, ടെസി എന്നിവരുടെ പിന്തുണ അമർനാഥിന് വലിയ മുതൽക്കൂട്ടായി. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. വെസ്​റ്റ്​ എളേരി ബാങ്ക് ജീവനക്കാരനായ അച്ഛൻ സി.വി. രാഘവനാണ് ആവശ്യമായ കളിമണ്ണ് എത്തിച്ചുകൊടുക്കുന്നത്. പ്ലാച്ചിക്കര പൊതുജന വായനശാല ലൈബ്രേറിയനായ അമ്മ സി. നിഷയും മകന് പിന്തുണയുമായി ഒപ്പമുണ്ട്. പടം: nlr amarnath കരിന്തളം തോളേനിയിലെ അമർനാഥ് ശിൽപങ്ങൾക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story