Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'പാലോളി കമ്മിറ്റി...

'പാലോളി കമ്മിറ്റി റിപ്പോര്‍ട്ട്: തീരുമാനം പുനഃപരിശോധിക്കണം'

text_fields
bookmark_border
'പാലോളി കമ്മിറ്റി റിപ്പോര്‍ട്ട്: തീരുമാനം പുനഃപരിശോധിക്കണം'കാഞ്ഞങ്ങാട്: സച്ചാര്‍-പാലോളി കമ്മിറ്റി റിപ്പോര്‍ട്ടി​ൻെറ മേലുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യസ സമിതി ജില്ല ജന.സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശ അടിസ്ഥാനത്തില്‍ മുസ്​ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കൊണ്ടുവന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് പദ്ധതി പൊതുവത്​കരിച്ച് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുകൂടി ബാധകമാക്കി അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. കേന്ദ്ര–സംസ്ഥാന സര്‍ക്കാറുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന ബാക്കി ന്യൂനപക്ഷ ക്ഷേമ പദ്ധതികളെല്ലാം ജനസംഖ്യാനുപാതികമായിട്ടും, മെറിറ്റടിസ്ഥാനത്തിലുമാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ ഭരണകൂടങ്ങള്‍ സൗകര്യപൂര്‍വം മറച്ചുവെക്കുകയും തെറ്റിദ്ധാരണക്ക്​ വഴിവെക്കുകയും ചെയ്തു. വാർത്ത സമ്മേളനത്തില്‍ സെക്രട്ടറിമാരായ ജലീല്‍ കടവത്ത്, അബ്​ദുല്‍ റസാഖ് തായിലക്കണ്ടി, അഷ്‌റഫ് കൊട്ടോടി എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story