Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകേന്ദ്രീയ വിദ്യാലയ...

കേന്ദ്രീയ വിദ്യാലയ കെട്ടിട നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
നീലേശ്വരം: നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന് പുതുതായി നിർമിക്കുന്ന കെട്ടിടത്തി​ൻെറ പ്രവൃത്തി പുരോഗമിക്കുന്നു. നീലേശ്വരം ബ്ലോക്ക്‌ ഓഫിസിന് നൂറു മീറ്റർ ദൂരത്ത് പാലാത്തടം മലയാളം കാമ്പസി​ൻെറ സമീപത്താണ് കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം ഉയരുന്നത്. 2017ലാണ്, പി. കരുണാകരൻ എം.പി ആയിരുന്ന കാലത്ത് നീലേശ്വരത്തിന് വിദ്യാലയം അനുവദിക്കുന്നത്. കേന്ദ്രീയ വിദ്യാലയം അനുവദിച്ചപ്പോൾ അതേവർഷം തന്നെ ക്ലാസുകൾ ആരംഭിക്കണമെന്ന നിർദേശം വന്നപ്പോൾ വിദ്യാലയ വികസന കമ്മിറ്റി രൂപവത്​കരിച്ചു. തുടർന്ന് കടിഞ്ഞിമൂല വെൽഫെയർ സ്കൂളി‍ൻെറ ഒരു കെട്ടിടത്തിൽ താൽക്കാലികമായി ക്ലാസുകൾ ആരംഭിച്ചു. പിന്നീട് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനായി പാലാത്തടത്തെ ഏഴ് ഏക്കർ റവന്യൂ ഭൂമി കണ്ടെത്തുകയായിരുന്നു. കെ. രാജഗോപാലൻ എം. എൽ.എയുടെയും മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖര‍ൻെറയും ഇടപെടലിൽ ദ്രുതഗതിയിൽ ഭൂമി കൈമാറ്റം നടത്തി കെട്ടിട നിർമാണം ആരംഭിക്കുകയായിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ 40 കോടി രൂപ അനുവദിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ 24 കോടി രൂപയുടെ ടെൻഡർ അനുവദിച്ച് നിർമാണം ആരംഭിക്കുകയായിരുന്നു. 2022 അവസാനം നിർമാണം പൂർത്തിയാക്കാൻ കഴിയും. മൂന്നുനില കെട്ടിടമാണ്‌ നിർമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story