Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാട്​ തുറന്നു; നഗരം...

നാട്​ തുറന്നു; നഗരം സജീവം

text_fields
bookmark_border
നാട്​ തുറന്നു; നഗരം സജീവം(പാക്കേജിലേക്ക്​)കോവിഡ്​ കുറച്ചാൽ തുറക്കാം; ഉത്തരവാദിത്തം തദ്ദേശ സ്​ഥാപനങ്ങൾക്ക്​കാസർകോട്​: ലോക്​ഡൗൺ നിയന്ത്രണങ്ങളോടെ പൂർണ ഇളവ്​ ലഭിച്ച കാസർകോട്​ നഗരത്തിലേക്ക്​ ഇന്നലെ വാഹനങ്ങൾ ഒഴുകി. ശരാശരി പോസിറ്റിവിറ്റി എട്ടിൽ താഴെയുള്ള എ. കാറ്റഗറിയിലേക്ക്​ അതിവേഗം സഞ്ചരിച്ചത്​ കാസർകോട്​ നഗരസഭയെ പൂർണതോതിൽ തുറക്കുന്നതിന്​ വഴിയൊരുക്കി. ഇത്​ നഗരത്തി​ൻെറ സമീപ പ്രദേശങ്ങൾക്കും ആശ്വാസമേകി. ഇന്ന്​ മുതൽ വാർഡ്​ തലത്തിലായിരിക്കും ജില്ലയിൽ അടക്കലും തുറക്കലും. അതിലും തദ്ദേശ സ്​ഥാപനങ്ങളുടെ ഉത്തരവാദിത്തം വർധിക്കും. നഗരസഭ ചെയർമാൻ വി.എം. മുനീറി​ൻെറ സാന്നിധ്യത്തിൽ അടിക്കടി നടക്കുന്ന കൂടിയോലോചനകളിലൂടെയാണ്​ കോവിഡ്​ കുറഞ്ഞ പ്രദേശമാക്കി കാസർകോട്​ നഗരത്തെ മാറ്റിയത്​. ഇത്​ നഗരത്തെ കൂടുതൽ വേഗത്തിൽ സജീവമാക്കുന്നതിലേക്ക്​ നയിച്ചു. സമീപ പഞ്ചായത്തായ മൊഗ്രാൽ പുത്തൂരിൽ ഭാഗിക ലോക്​ഡൗണാണുള്ളത്​. മൊഗ്രാൽ പുത്തൂർ ബി. കാറ്റഗറിയായതിനാൽ ഇളവുകളുണ്ട്​. അതേസമയം ചെങ്കളയിലും നിയന്ത്രണങ്ങളോടെ അവശ്യ സാധനങ്ങളുടെ കടകൾ തുറക്കാം​. ​സി. കാറ്റഗറിയിൽപെട്ട ചെങ്കളയിൽ 50 ശതമാനം ജീവനക്കാരോടെ സ്​ഥാപനങ്ങൾ തുറന്നു. ഹോട്ടലുകളിൽ പാഴ്​സൽ സംവിധാനമൊരുക്കി. ചെങ്കളയിൽ കോവിഡ്​ നിരക്ക് ​കുറഞ്ഞുവരുന്നതായാണ്​ സൂചിപ്പിക്കുന്നത്​. ടി.പി.ആർ നിരക്ക്​ കുറയുന്നതിനനുസരിച്ച്​ തുറക്കാമെന്ന നിബന്ധന വന്നതോടെ കോവിഡ്​ നിരക്ക്​ കുറക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്​ഥാപനങ്ങൾക്കായി. ജില്ലയിൽ വാർഡ്​ തലത്തിലാണ്​ നിയന്ത്രണം. എന്നാലും പഞ്ചായത്തുകൾക്കാണ്​ ടി.പി.ആർ നിരക്ക്​ കുറക്കേണ്ട ഉത്തരവാദിത്തം. തദ്ദേശ സ്​ഥാപനങ്ങൾ കോവിഡ്​ കുറക്കുന്ന മത്സരത്ത​ിലേക്ക്​ നീങ്ങുന്ന സ്​ഥിതിയായി. ടി.പി.ആർ അനുസരിച്ച്​ അടക്കാനും തുറക്കാനും തീരുമാനിക്കാനുള്ള അധികാരം കലക്​ടർക്കും ലഭിച്ചതോടെ ലോക്​ഡൗൺ നിയന്ത്രണം പുതിയ തലത്തിലേക്ക്​ നീങ്ങി. കെ.എസ്​.ആർ.ടി.സി സർവിസ്​ ആരംഭിച്ചതോടെ നഗരത്തിലേക്കുള്ള ആളുകളുടെ വരവും വർധിച്ചു. 30നു മുകളിൽ ടി.പി.ആർ നിരക്കുള്ളതിനാൽ മധൂർ പഞ്ചായത്തിൽ​ സമ്പൂർണ ലോക്​ ഡൗണാണ്​. മധൂർ പഞ്ചായത്തിലേക്കും പുറത്തേക്കുമുള്ള പാതകൾ പൊലീസ്​ അടച്ചു. അത്യാവശ്യക്കാർക്കു മാത്രമേ മധൂരിനു പുറത്തേക്ക്​ പ്രവേശനം നൽകിയുള്ളൂ. lockdown khd ലോക്​ഡൗൺ സമയത്തെ​ കാഞ്ഞങ്ങാട്​ നഗരംKS ksd junction ലോക്​ഡൗൺ ഇളവിൽ കാസർകോട്​ ചന്ദ്രഗിരി ജങ്​ഷൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story