Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലയിൽ എൽ.ഡി...

ജില്ലയിൽ എൽ.ഡി ക്ലർക്ക്​ നിയമനം മന്ദഗതിയിൽ

text_fields
bookmark_border
-മൂന്നുവർഷത്തിനിടെ പൊതുവിഭാഗത്തിൽനിന്ന്​ നിയമിച്ചത്​ 242പേരെ മാത്രം കാസർകോട്​: ജില്ലയിൽ വിവിധ വകുപ്പുകളിലെ എൽ.ഡി ക്ലർക്ക്​ നിയമനം മന്ദഗതിയിൽ. ആഗസ്​റ്റ്​ നാലിന്​ തീരുന്ന റാങ്ക്​ലിസ്​റ്റിൽ​ പൊതുവിഭാഗത്തിൽനിന്ന്​ 242 പേർക്കാണ്​ ഇതിനകം നിയമനം ലഭിച്ചത്​. 2018 ഏപ്രിൽ രണ്ടിന്​ നിലവിൽ വന്ന റാങ്ക്​ലിസ്​റ്റിൽനിന്ന്​ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ നിയമനമാണ്​ നടത്തിയത്​. കോവിഡ്​ മഹാമാരിയും പ്രളയവും സൃഷ്​ടിച്ച സാമ്പത്തിക ഞെരുക്കമാണ്​ നിയമനങ്ങൾക്കും തിരിച്ചടിയായത്​. ഇതെല്ലാം കണക്കിലെടുത്ത്​ റാങ്ക് ​ലിസ്​റ്റി​ൻെറ കാലാവധി നാലുമാസം നീട്ടി​െയങ്കിലും അതി​ൻെറ പ്രയോജനം ഉദ്യോഗാർഥികൾക്ക്​ ലഭിച്ചിട്ടില്ല. 1530പേരുടെ റാങ്ക്​ലിസ്​റ്റാണ്​ ജില്ലയിലേത്​. പ്രതീക്ഷിത ഒഴിവുകൾ കൂടി കണക്കാക്കിയാണ്​ റാങ്ക്​ ലിസ്​റ്റുണ്ടാക്കിയത്​. എന്നാൽ, പല ഒഴിവുകളും കൃത്യമായി പി.എസ്​.സിയെ അറിയിക്കുന്നില്ലെന്നാണ്​ ഉദ്യോഗാർഥികളുടെ പരാതി. ഒഴിവുകൾ ആശ്രിത നിയമനത്തിനും സ്​ഥാനക്കയറ്റത്തിനും മറ്റും നീക്കിവെക്കുന്നതാണ്​ തിരിച്ചടിയാവുന്നത്​. ആകെ ഒഴിവി​ൻെറ അഞ്ച്​ ശതമാനം മാത്രമേ ആശ്രിത നിയമനത്തിന്​ പാടുള്ളൂവെന്ന കോടതി നിബന്ധനപോലും പല​പ്പോഴും അട്ടിമറിക്കപ്പെടുകയാണ്​. റവന്യൂവകുപ്പിലും കോടതികളിലുമുള്ള ലാസ്​റ്റ്​ഗ്രേഡ്​ ജീവനക്കാരുടെ തസ്​തികമാറ്റം വഴിയുള്ള സ്​ഥാനക്കയറ്റ ​േക്വാട്ട പുതുക്കിയതും ഉദ്യോഗാർഥികൾക്ക്​ തിരിച്ചടിയായി. റവന്യൂ വകുപ്പിൽ 10ൽനിന്ന്​ 15ഉം കോടതിവകുപ്പുകളിൽ 10ൽനിന്ന്​ 40ഉം ശതമാനമാക്കിയാണ്​ സ്​ഥാനക്കയറ്റ ​േക്വാട്ട നിജപ്പെടുത്തിയത്​. എൽ.ഡി. ക്ലർക്കുമാരുടെ സ്​ഥാനക്കയറ്റം മന്ദഗതിയിലാവുന്നതും പുതിയ ഒഴിവുകൾ ഇല്ലാതിരിക്കാൻ കാരണമാവുന്നതായി ഉദ്യോഗാർഥികൾ പറഞ്ഞു. ജില്ലയിൽ വിവിധ വകുപ്പുകളിലായി ഒ​േട്ടറെ ഒഴിവുകളുണ്ട്​. കോവിഡിനെ തുടർന്നുണ്ടായ ലോക്​ഡൗൺ കാരണം പല വകുപ്പുകളിലും ആളില്ല. അതിനാൽ ഒഴിവുകൾ റിപ്പോർട്ട്​ ചെയ്യുന്നതും നിലച്ചമട്ടാണ്​. ഇൗ സ്​ഥിതി കണക്കിലെടുത്ത്​ റാങ്ക്​ലിസ്​റ്റി​ൻെറ കാലാവധി ഇനിയും നീട്ടണമെന്ന്​ എൽ.ഡി.സി റാങ്ക്​ ഹോൾ​േഡഴ്​സ്​ അസോസിയേഷൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story