Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനന്മ മരം അതിജീവന...

നന്മ മരം അതിജീവന പദ്ധതി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കാഞ്ഞങ്ങാട്: നന്മ മരം ചാരിറ്റബ്ൾ സൊസൈറ്റിയുടെ അതിജീവന പദ്ധതി രണ്ടാം ഘട്ടം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടത്തിൽ മൂന്നു നിർധനർക്കാണ് വിൽപ്പനയ്ക്കുള്ള സാധന സാമഗ്രികളോടു കൂടിയ പെട്ടിക്കട അനുവദിച്ചത്. കോടോം ബേളൂർ പഞ്ചായത്തിലെ അട്ടേങ്ങാനത്തും, കാഞ്ഞങ്ങാട്‌ നഗരസഭയിലെ പുഞ്ചാവിയിലും പുല്ലുർ -പെരിയ പഞ്ചായത്തിലെ മൂന്നാം മൈലുമാണു പെട്ടിക്കട അനുവദിച്ചത്‌. താക്കോൽ ദാനം മന്ത്രി നിർവഹിച്ചു. നന്മമരം പ്രസിഡന്റ് സലാം കേരള അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. മാധ്യമ പുരസ്കാരം നേടിയ എൻ. ഗംഗാധരൻ, കവയിത്രിയും നാടക പ്രവർത്തകയുമായ സി.പി. ശുഭ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടറി എൻ.എ. ലത്തീഫ്, ജില്ലാ പ്രസിഡന്റ് എം.ഹമീദ് ഹാജി, സെക്രട്ടറി അസീസ് കടപ്പുറം, മുൻ നഗരസഭ ചെയർമാൻ വി.വി. രമേശൻ, മാധ്യമ പ്രവർത്തകരായ ടി. മുഹമ്മദ് അസ്‍ലം, ബഷീർ ആറങ്ങാടി, നന്മ മരം ഭാരവാഹികളായ ടി.കെ. നാരായണൻ, ഹരിഷ്, മൊയ്തു പടന്നക്കാട്, വിനോദ്‌ താനത്തിങ്കൽ, പ്രകാശൻ ഇൻസൈറ്റ്, രതീഷ് കുശാൽ നഗർ, രാജൻ വി. ബാലൂർ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണൻ കിനാനൂർ സ്വാഗതവും ട്രഷറർ ബിബി.കെ ജോസ് നന്ദിയും പറഞ്ഞു. പടം: knhd nanma maram1, 2 കാഞ്ഞങ്ങാട് നന്മമരം ചാരിറ്റബിൾ സൊസൈറ്റിയുടെ അതിജീവന പദ്ധതി രണ്ടാം ഘട്ടം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story