Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകെ.എസ്.ആർ.ടി.സി ഡിപ്പോ...

കെ.എസ്.ആർ.ടി.സി ഡിപ്പോ ഓഫിസ് മാറ്റുന്നത് താൽക്കാലികമായി മരവിപ്പിച്ചു

text_fields
bookmark_border
blurb: എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകരുടെ ഉപരോധം കാസർകോട്: കെ.എസ്.ആർ.ടി.സി കാസർകോട് ഹെഡ് ക്വാർട്ടേഴ്സ് ഡിപ്പോയിൽ പ്രവർത്തിക്കുന്ന ജില്ല ഓഫിസ് അടക്കമുള്ള സംവിധാനങ്ങൾ കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള ഉത്തരവിനെതിരെ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ ജില്ല ഓഫിസ് ഉപരോധിച്ചു. തുടർന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഭാഗമായി ജൂൺ മൂന്നിന് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർക്കാനും അതുവരെ കാസർകോട്ടുനിന്ന് ഓഫിസ് മാറ്റാനുള്ള ഉത്തരവ് മരവിപ്പിക്കുന്നതായും മന്ത്രിയും കെ.എസ്.ആർ.ടി.സി എം.ഡിയും എം.എൽ.എയെ അറിയിച്ചു. ഏറ്റവും കൂടുതൽ അന്തർ സംസ്ഥാന സർവിസ് നടത്തുകയും കൂടുതൽ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന കാസർകോട് ഡിപ്പോയെ തരംതാഴ്ത്തുന്നതിന്റെ ഭാഗമായാണ് ഇവിടെ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ഓഫിസുകൾ കാഞ്ഞങ്ങാട്ടേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. ഉപരോധ സമരത്തിന് നഗരസഭ ചെയർമാൻ വി.എം. മുനീർ, യു.ഡി.എഫ് നേതാക്കളായ എ.എം. കടവത്ത്, അബ്ദുല്ലകുഞ്ഞി ചെർക്കള, അഷ്റഫ് എടനീർ, കെ. ഖാലിദ്, ആർ. ഗംഗാധരൻ, കെ.എം. ബഷീർ, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, അജ്മൽ തളങ്കര, ആർ.പി. രമേഷ് ബാബു, ഉമേഷ് അണങ്കൂർ, കെ.ടി. സുഭാഷ് നാരായണൻ, ജലീൽ തുരുത്തി, ബാലകൃഷ്ണ, എൻ.എ. നാസർ, സിദ്ദീഖ് ചക്കര, എം.എസ്. സക്കരിയ, സൈനുദ്ദീൻ തുരുത്തി, അൻവർ പള്ളം, മുജീബ് തായലങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി. പടം: ks skb1 ksrtc mla കെ.എസ്.ആർ.ടി.സി കാസർകോട് ഹെഡ് ക്വാർട്ടേഴ്സ് ഡിപ്പോയിൽ പ്രവർത്തിക്കുന്ന ജില്ല ഓഫിസ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ ഉപരോധിക്കുന്നു
Show Full Article
Next Story