You are here

കർണാടകയിലെ രാഷ്​ട്രീയ നാടകം രാജ്യത്തിന്​ അപമാനമെന്ന്​ ഉമ്മൻചാണ്ടി

11:50 AM
17/05/2018

തിരുവനന്തപുരം: കർണാടകയിൽ അരങ്ങേറിയ രാഷ്​ട്രീയ നാടകം രാജ്യത്തിന് അപമാനമാണെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി​. ഇതിന് ബി.ജെ.പിയും മോദിയും കനത്ത വില നൽകേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്​ഥാന സർക്കാരി​​െൻറ വിലയിരുത്തലാകും ചെങ്ങന്നൂരിൽ നടക്കുക എന്നും ഉമ്മൻ ചാണ്ടി വ്യക്​തമാക്കി. 

സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിയമ വശങ്ങൾ പരിശോധിക്കാതെ എടുത്ത് ചാടിയതി​​െൻറ നാണക്കേട് സർക്കാരിന് എന്നും നില നിൽക്കും. എന്ത് വന്നാലും നിയമപരമായി നേരിടും. തിരിച്ചടികൾ ഒരു പ്രശ്നമല്ലെങ്കിൽ സർക്കാരിന് ഏത് തീരുമാനവും എടുക്കാം. ജുഡീഷ്യറിയിൽ വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ആത്മവിശ്വാസവുമുണ്ടെന്നും​ ഉമ്മൻ ചാണ്ടി പറഞ്ഞു.  
 

Loading...
COMMENTS