Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ർ​ണാ​ട​ക​യി​ൽ...

ക​ർ​ണാ​ട​ക​യി​ൽ ആ​ദാ​യ​നി​കു​തി റെ​യ്ഡ് തു​ട​രു​ന്നു

text_fields
bookmark_border
ക​ർ​ണാ​ട​ക​യി​ൽ ആ​ദാ​യ​നി​കു​തി റെ​യ്ഡ് തു​ട​രു​ന്നു
cancel
ബം​ഗ​ളൂ​രു: ചൊ​വ്വാ​ഴ്ച ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ക​ർ​ണാ​ട​ക​യി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ് തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

ബെ​ള​ഗാ​വി​യി​ലെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് അ​ങ്ങാ​ടി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​യ ബി.​ജെ.​പി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​രു​പാ​ദ ക​ള്ളി​യു​ടെ വീ​ട്ടി​ലും സു​രേ​ഷ് അ​ങ്ങാ​ടി​യു​ടെ ബ​ന്ധു ശ​ങ്ക​ര ഗൗ​ഡ പാ​ട്ടീ​ലി​െൻറ വീ​ട്ടി​ലു​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ശ​ങ്ക​ർ​ഗൗ​ഡ പാ​ട്ടീ​ലി​െൻറ വീ​ട്ടി​ൽ​നി​ന്നു പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി.

രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ണ്ടു ല​ക്ഷം രൂ​പ​യും വ​സ്തു​വ​ക​ക​ളു​ടെ രേ​ഖ​ക​ളും 300 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ബെ​ള​ഗാ​വി​യി​ലെ​യും ബെ​ള്ളാ​രി​യി​ലെ​യും ബി.​ജെ.​പി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും റെ​യ്ഡ് ന​ട​ന്നി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKarnataka IT raids
News Summary - Karnataka: IT raids- india news
Next Story