Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടത്ത്​...

കടത്ത്​ നിലക്കുന്നില്ല; കരിപ്പൂരിൽ 1.14 കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
karipur-airport.jpg
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.14 കോടി രൂപയുടെ സ്വർണം  എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ പിടികൂടി. സ്​ത്രീ ഉൾപ്പെടെ നാല്​ പേരിൽ നിന്നായി 2.3 കിലോ സ്വർണമാണ്​ ഞായറാഴ്​ച പിടിച്ചത്​.

റാസൽ​ൈഖമയിൽ നിന്നുള്ള സ്​പൈസ്​ജെറ്റ്​ വിമാനത്തിലെത്തിയ തിരുവനന്തപുരം സ്വദേശി സീനമോൾ, കാസർകോട്​ സ്വദേശികളായ അബ്​ദുൽ സത്താർ,  മുഹമ്മദ്​ ഫൈസൽ, മുഹമ്മദ്​ മിദ്​ലാജ്​ എന്നിവരാണ്​ പിടിയിലായത്​. നാല്​ പേരിൽ നിന്നായി മൂന്ന്​ കിലോയോളം സ്വർണമിശ്രിതമാണ്​ കസ്​റ്റംസ്​ പരിശോധനയിൽ കണ്ടെടുത്തത്​. ഇതിൽ നിന്നാണ്​ 2.3 കിലോ സ്വർണം വേർതിരിച്ചെടുത്തത്​. 

സീന മോളിൽ നിന്ന്​ ധരിച്ചിരുന്ന അടിവസ്​ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.8 കിലോ സ്വർണമിശ്രിതമാണ്​ കണ്ടെടുത്തത്​. അബ്​ദുൽ സത്താറിൽ നിന്ന്​ 388 ഗ്രാം, മുഹമ്മദ്​ ഫൈസലിൽ നിന്ന്​ 390 ഗ്രാം, മുഹമ്മദ്​ മിദ്​ലാജിൽ നിന്ന്​ 387 ഗ്രാം എന്നിങ്ങനെയാണ്​ പിടിച്ചത്​. സ്വർണം പേസ്​റ്റ്​ രൂപത്തിലാക്കി ജീൻസി​​െൻറ വേസ്​റ്റ്​ ബാൻറിനുള്ളിലാണ്​ ഇവർ സ്വർണം ഒളിപ്പിച്ചത്​.

ഡെപ്യൂട്ടി കമീഷണർ ഡോ. എൻ.എസ്​. രാജി, സൂപ്രണ്ടുമാരായ സി.സി. ഹാൻസൺ, എം. പ്രകാശ്​, ഗണപതി പോറ്റി, ഇൻസ്​പെക്​ടർമാരായ ശിവാനി, പ്രമോദ്​, സന്ദീപ്​ ബിസ്​ല, ഹവിൽദാർ പി.എം. ഫ്രാൻസിസ്​ എന്നിവരടങ്ങിയ സംഘം നേതൃത്വം നൽകി​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkaripur airportkerala news
News Summary - karippur gold smuggling -kerala news
Next Story