Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ കോർപറേഷൻ:...

കണ്ണൂർ കോർപറേഷൻ: ഡെപ്യൂട്ടി മേയർക്കെതിരെ അവിശ്വാസത്തിന്​ നോട്ടീസ്​

text_fields
bookmark_border
kannur-corporation.jpg
cancel

കണ്ണൂർ: യു.ഡി.എഫ്​ അവിശ്വാസത്തിലൂടെ എൽ.ഡി.എഫിന്​ ഭരണം നഷ്​ടപ്പെട്ട കണ്ണൂർ കോർപറേഷനിൽ ​െഡപ്യൂട്ടി മേയർ പി.കെ. ര ാഗേഷിനെതിരെ അവിശ്വാസത്തിന്​ നോട്ടീസ്​. എൽ.ഡി.എഫിലെ 26 കൗൺസിലർമാർ ഒപ്പിട്ട കത്ത്​ തിങ്കളാഴ്​ച വൈകീട്ട്​ നാലരയ ോടെ ജില്ല കലക്​ടർ ടി.വി. സുഭാഷിന്​ കൈമാറി. കോൺഗ്രസ്​ വിമതനായി മത്സരിച്ച്​ ജയിച്ച പി.കെ. രാഗേഷി​​െൻറ പിന്തുണയ ോടെയാണ്​ ​കഴിഞ്ഞദിവസം മേയർക്കെതിരായ അവിശ്വാസപ്രമേയം പാസായത്​.

പി.കെ. രാഗേഷി​​െൻറ പിന്തുണയോടെയാണ്​ നാല ു വർഷം മുമ്പ്​ എൽ.ഡി.എഫ്​ കോർപറേഷനിൽ ഭരണംപിടിച്ചത്​. പി.കെ. രാഗേഷ്​ ​െഡപ്യൂട്ടി മേയറുമായി. എന്നാൽ, കൂറുമാറിയ രാ ഗേഷ്​ മേയർ ഇ.പി. ലതക്കെതിരെ യു.ഡി.എഫ്​ കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിക്കുകയായിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ്​ എൽ.ഡി.എഫ്​ രാഗേഷിനെതിരെ അവിശ്വാസം കൊണ്ടുവന്നത്​. ​

55 അംഗ കണ്ണൂർ കോർപറേഷനിൽ പി.കെ. രാഗേഷ്​ ഉൾപ്പെടെ 28 പേരാണ്​ ഇപ്പോൾ യു.ഡി.എഫ്​ പക്ഷത്തുള്ളത്​. എൽ.ഡി.എഫിന്​ 26 അംഗങ്ങളാണുള്ളത്​. എൽ.ഡി.എഫിലെ ഒരംഗം ഈയിടെ അന്തരിച്ചതിനെ തുടർന്ന്​ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്​. അവിശ്വാസം പാസാകണമെങ്കിൽ 28 അംഗങ്ങളുടെ പിന്തുണ വേണം. 26 അംഗങ്ങൾ മാത്രമുള്ള എൽ.ഡി.എഫിന്​ അവിശ്വാസം വിജയിപ്പിക്കാനുള്ള ശേഷിയില്ല.

കോൺഗ്രസിലെ പലരുമായും മുസ്​ലിം ലീഗുമായും പ്രശ്​നങ്ങളുള്ള പി.കെ. രാഗേഷിനെതിരെ യു.ഡി.എഫിൽ ഉണ്ടാകാനിടയുള്ള അസ്വാരസ്യങ്ങളിലാണ്​ എൽ.ഡി.എഫി​​െൻറ പ്രതീക്ഷ. കൂറുമാറിയ സാഹചര്യത്തിൽ ധാർമികതയുണ്ടെങ്കിൽ പി.കെ. ​രാഗേഷ്​ ഡെപ്യൂട്ടി മേയർസ്ഥാനം രാജിവെക്കണമെന്ന്​ എൽ.ഡി.എഫ്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ്​ പി.കെ. രാഗേഷ്​. എൻ. ബാലകൃഷ്​ണൻ മാസ്​റ്റർ, രാജൻ വെള്ളോറ, എം.പി. ഭാസ്​കരൻ, മുരളീധരൻ തൈക്കണ്ടി എന്നിവരാണ്​ കലക്​ടറെ കണ്ട്​ അവിശ്വാസപ്രമേയം സംബന്ധിച്ച കത്ത്​ കൈമാറിയത്​.

അടിയൊഴുക്കിൽ കണ്ണുവെച്ച്​ സി.പി.എം
കണ്ണൂർ: ​െഡപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരായ അവിശ്വാസപ്രമേയം വോ​ട്ടിനിടു​േമ്പാൾ യു.ഡി.എഫിലെ അടിയൊഴുക്കിലാണ്​ സി.പി.എമ്മി​​െൻറ പ്രതീക്ഷ. യു.ഡി.എഫ്​ പക്ഷത്തുനിന്ന്​ രണ്ടു വോട്ട്​ മറിഞ്ഞാൽ പി.കെ. രാഗേഷിന്​ സ്ഥാനം നഷ്​ടമാകും. കോൺഗ്രസിൽനിന്ന്​ ദീർഘകാലം അകന്നുനിന്ന ​പി.കെ. രാഗേഷിന്​ കോൺഗ്രസിനുള്ളിൽ ശത്രുക്കളുണ്ട്​. പി.കെ. രാഗേഷ്​ പ്രസിഡൻറായ പള്ളിക്കുന്ന്​ സഹകരണ ബാങ്കിലെ പ്രശ്​നങ്ങളുമായി ബന്ധപ്പെട്ട്​ മുസ്​ലിം ലീഗിലും വികാരം നിലനിൽക്കുന്നു. രാഗേഷി​​െൻറ ഭാര്യ ഉൾപ്പെ​െട ചില ബന്ധുക്കളെ ബാങ്കിൽ നിയമിച്ചതിനെതിരെ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകൻ നൽകിയ പരാതിയും നിലവിലുണ്ട്​.

പള്ളിക്കുന്ന്​ ബാങ്കിൽനിന്ന്​ പിരിച്ചുവിട്ട ലീഗ്​ പ്രവർത്തക​​െൻറ ഭാര്യയാണ്​ ഒരു മുസ്​ലിം ലീഗ്​ കൗൺസിലർ. ഇതുമായി ബന്ധപ്പെട്ട്​ വിവിധ കോടതികളിൽ കേസ്​ നടക്കുന്നുണ്ട്​. പിരിച്ചുവിട്ട മുസ്​ലിം ലീഗ്​ പ്രവർത്തകനെ തിരിച്ചെടുത്താൽ മാത്രമേ അവിശ്വാസപ്രമേയത്തിന്​ എതിരായി വോട്ടുചെയ്യൂവെന്ന ഭീഷണി മുസ്​ലിം ലീഗ്​ ഇതിനകം ഉയർത്തിയിട്ടുണ്ട്​. ഏതായാലും, എൽ.ഡി.എഫ്​ കൊണ്ടുവന്ന അവിശ്വാസം പി.കെ. രാഗേഷിനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur corporationkerala newsmalayalam news
News Summary - kannur corporation motion of no confidence
Next Story