You are here

കണ്ണൂര്‍ വിമാനത്താവളം: അധ്യാപകര്‍ക്ക് അമിത ജോലിഭാരമെന്ന്

  • ക​ഴി​ഞ്ഞ ​ദി​വ​സം വി​വി​ധ വി​മാ​ന​ങ്ങ​ളി​ലാ​യി 700ഓ​ളം പേ​രാ​ണ് വന്നത് 

13:34 PM
13/07/2020
KANNUR-AIRPORT

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​വാ​സി​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ര്‍ക്ക് അ​മി​ത ജോ​ലി​ഭാ​ര​മെ​ന്ന് പ​രാ​തി. അ​ഞ്ച് അ​ധ്യാ​പ​ക​രെ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന നൂ​റു ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ വി​വ​ര ശേ​ഖ​ര​ണ​വും അ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​തി‍​െൻറ ന​ട​പ​ടി​ക​ളു​മാ​ണ് ഇ​വ​ര്‍ ചെ​യ്യേ​ണ്ട​ത്. 

ക​ഴി​ഞ്ഞ​ദി​വ​സം വി​വി​ധ വി​മാ​ന​ങ്ങ​ളി​ലാ​യി 700ഓ​ളം പേ​രാ​ണ് വി​മാ​ന​മി​റ​ങ്ങി​യ​ത്. ഒ​രു​സു​ര​ക്ഷാ സം​വി​ധാ​ന​വു​മി​ല്ലാ​തെ​യാ​ണ് ഓ​രോ​ദി​വ​സ​വും ജോ​ലി​ചെ​യ്യു​ന്ന​ത്. ആ​ളു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ കൂ​ടു​ത​ല്‍ സ​മ​യ​വും ന​ഷ്​​ട​മാ​വു​ന്നു. ഈ ​മാ​സം ഏ​ഴു മു​ത​ലാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി‍​െൻറ തീ​രു​മാ​ന പ്ര​കാ​രം അ​ധ്യാ​പ​ക​രെ വി​മാ​ന​ത്താ​വ​ള ജോ​ലി​ക്ക് നി​യോ​ഗി​ച്ച​ത്. 

ഒ​രേ​സ​മ​യം നാ​ലോ അ​ഞ്ചോ അ​ധ്യാ​പ​ക​ര്‍ മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​ന്ന​ത്. സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന നി​ല​യി​ല്‍ സേ​വ​നം ചെ​യ്യു​ന്ന​തി​ല്‍ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ല്‍, ജോ​ലി​ഭാ​രം കു​റ​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ പേ​രെ നി​യോ​ഗി​ക്കാ​നും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Loading...
COMMENTS