You are here

ആവശ്യത്തിന്​ വാഹനമില്ല; സാമൂഹികഅകലം പാലിക്കാനാകാതെ വിമാനയാത്രികര്‍ 

08:23 AM
26/06/2020
KANNUR-AIRPORT

മ​ട്ട​ന്നൂ​ര്‍: സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നാ​കാ​തെ ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്രി​ക​ര്‍. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്രി​ക​രാ​ണ്​ എ​ത്തി​യ​ത്. 
ഇ​വ​ര്‍ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​വ​ശ്യ​ത്തി​ന് ടാ​ക്‌​സി​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ പ്ര​യാ​സ​മാ​യി. 
ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച മു​ത​ല്‍ 16 ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ലാ​യി ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​റ​ന്നി​റ​ങ്ങി​യ​ത് മൂ​വാ​യി​ര​ത്തോ​ളം പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​ണ്.

പ​ത്തു​മു​ത​ല്‍ 40 മി​നി​റ്റു​വ​രെ ഇ​ട​വേ​ള​ക​ളി​ല്‍ തു​ട​ര്‍ച്ച​യാ​യാ​ണ് വി​മാ​ന​ങ്ങ​ള്‍ എ​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ്  വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മി​ക്ക സ​മ​യ​ങ്ങ​ളി​ലും സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. ഒ​രു യാ​ത്രി​ക​ന് ക​സ്​​റ്റം​സ്, കോ​വി​ഡ് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം വേ​ണം. 
വി​മാ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ച് എ​ത്തി​യ​തോ​ടെ തി​ര​ക്ക് വ​ര്‍ധി​ച്ചു. വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​വ​ശ്യ​മാ​യ ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്ന​ത് കൂ​ടു​ത​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കി​ട​യാ​ക്കി. വി​മാ​ന​ങ്ങ​ളി​ല്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് ഏ​റെ​യും ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ​ദ്യ വി​മാ​ന​ങ്ങ​ളി​ലെ​ത്തി​യ യാ​ത്രി​ക​രു​മാ​യി എ​യ​ര്‍പോ​ര്‍ട്ട് ടാ​ക്‌​സി​ക​ള്‍ ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​യ​തോ​ടെ ടാ​ക്‌​സി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. പി​ന്നീ​ട് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍ധി​ച്ച​തോ​ടെ ആ​വ​ശ്യ​ത്തി​ന് ടാ​ക്‌​സി​ക​ള്‍ ഇ​ല്ലാ​താ​യി. ഇ​തോ​ടെ ജി​ല്ല​ക​ല​ക്ട​ര്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, ക​ണ്ണൂ​ര്‍ ആ​ര്‍.​ടി.​ഒ, കി​യാ​ല്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി ഇ​ട​പെ​ട്ട് കൂ​ടു​ത​ല്‍ ടാ​ക്‌​സി​ക​ള്‍ ഏ​ര്‍പ്പാ​ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ടാ​ക്‌​സി ഡ്രൈ​വ​ര്‍മാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് യാ​ത്ര​ക്ക്​ അ​നു​മ​തി ന​ല്‍കി​യ​ത്. യാ​ത്രി​ക​രു​ടെ ബാ​ഹു​ല്യം വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​രെ​യും വി​വി​ധ വ​കു​പ്പു​ജീ​വ​ന​ക്കാ​രെ​യും ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പ്ര​വാ​സി​ക​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ച​ത്.

Loading...
COMMENTS