കനിവിെൻറ ഉദാത്ത മാതൃകയായി ഈ മാലാഖമാർ
text_fieldsകാഞ്ഞങ്ങാട്: അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി ലഭിച്ച പാരിതോഷികം ഏറ്റുവാങ്ങിയ അവർ രണ്ടാമതൊന്നാലോചിച്ചില്ല. ചുറ്റിലും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ, ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമാകാൻ അർഹിക്കുന്ന കരങ്ങളിലേക്ക് നിറഞ്ഞ മനസ്സോടെ അവരതു കൈമാറി.
കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സുമാരാണ് കനിവിെൻറ ഉദാത്ത മാതൃകയായത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടിനെ കണ്ണീരണിയിച്ച ദുരന്തമായിരുന്നു മുറിയനാവിയിൽ വെള്ളത്തിൽ വീണ് മൂന്ന് പിഞ്ചുകുട്ടികൾ മരിച്ച സംഭവം. വെള്ളക്കെട്ടിൽ വീണു മരിച്ച പിഞ്ചുകുഞ്ഞുങ്ങളെ പൊലീസും നാട്ടുകാരും എത്തിച്ചത് മൻസൂർ ആശുപത്രിയിലായിരുന്നു.
ജീവെൻറ ചെറിയ തുടിപ്പെങ്കിലും അവശേഷിച്ചിരുന്നെങ്കിൽ എന്ന പ്രാർഥനയോടെ മനഃസാന്നിധ്യം കൈവിടാതെ പരിചരിച്ച നഴ്സുമാർക്ക് മൻസൂർ ഹോസ്പിറ്റൽ മാനേജ്മെൻറ് പാരിതോഷികമായി അരലക്ഷം രൂപ നൽകുകയുണ്ടായി. എന്നാൽ, ഈ പാരിതോഷികം നഴ്സുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ഡിവൈ.എസ്.പിമാരായ ഹസൈനാർ, പി.കെ. സുധാകരൻ എന്നിവർ നഴ്സുമാരിൽനിന്ന് തുക ഏറ്റുവാങ്ങി. മൻസൂർ ആശുപത്രി ചെയർമാൻ സി. കുഞ്ഞാമദ്, ഖാലിദ് സി. പാലക്കി എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.