You are here

കണ്ടങ്കാളി വയലിൽ തളിർത്തു; പ്രതിരോധത്തിന്‍റെ നെൽച്ചെടികൾ

Kandangadi-Paddy
കൃഷിയിറക്കിയ കണ്ടങ്കാളി വയൽ

പ​യ്യ​ന്നൂ​ര്‍: പെ​ട്രോ​ളി​യം സം​ഭ​ര​ണ​ശാ​ല​യി​ൽ​നി​ന്ന് മോ​ചി​ത​മാ​യ പ​യ്യ​ന്നൂ​ർ ക​ണ്ട​ങ്കാ​ളി താ​ലോ​ത്ത് വ​യ​ലി​ൽ ഇ​ക്കു​റി ത​ളി​രി​ട്ട​ത് പ്ര​തി​രോ​ധ​ത്തി​​െൻറ നെ​ൽ​ച്ചെ​ടി​ക​ൾ. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ആ​ശ​ങ്ക​ക്കും പ​രി​സ്ഥി​തി​സ്നേ​ഹി​ക​ളു​ടെ സ​മ​ര​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ത​ളി​ർ​ത്ത ഈ ​വ​ർ​ഷ​ത്തെ ഹ​രി​ത​കാ​ന്തി ആ​ശ്വാ​സ​ത്തി​​െൻറ ക​തി​ര​ണി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്  നാ​ട്ടു​കാ​രും സ​മ​ര​സ​മി​തി നേ​താ​ക്ക​ളും. 

ക​ണ്ട​ങ്കാ​ളി​യി​ൽ 85 ഏ​ക്ക​റോ​ളം വ​യ​ൽ ബി.​പി.​സി.​എ​ൽ, ഐ.​ഒ.​സി തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ​ക്ക് കേ​ന്ദ്രീ​കൃ​ത എ​ണ്ണ​സം​ഭ​ര​ണ​ശാ​ല നി​ർ​മി​ക്കാ​ൻ ഏ​റ്റെ​ടു​ത്തു​ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത് വ​ൻ വി​വാ​ദ​ത്തി​ന് വ​ഴി​തെ​ളി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ക​യും രാ​ജ്യാ​ന്ത​ര പ്ര​ശ​സ്ത​രാ​യ പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ പ​യ്യ​ന്നൂ​രി​ൽ എ​ത്തു​ക​യും ചെ​യ്തു. കേ​ന്ദ്ര സ​ർ​ക്കാ​ർ ബി.​പി.​സി.​എ​ൽ സ്വ​കാ​ര്യ മേ​ഖ​ല​ക്ക് കൈ​മാ​റാ​ൻ തീ​രു​മാ​നി​ക്കു​ക​കൂ​ടി ചെ​യ്ത​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മൂ​ന്നു വ​ർ​ഷം നീ​ണ്ട ആ​ശ​ങ്ക​ക്ക് വി​രാ​മ​മാ​യി. 

പാ​രി​സ്ഥി​തി​ക അ​നു​മ​തി​പോ​ലും വാ​ങ്ങാ​തെ​യാ​ണ് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് തു​ട​ക്ക​ത്തി​ൽ​ത​ന്നെ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ഉ​ത്ത​ര​വ് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് അ​റി​യാ​തെ​യാ​ണെ​ന്ന് അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന സം​ഘ​ട​ന​യി​ലെ അം​ഗ​മാ​യ ഇ​ടു​ക്കി പീ​രു​മേ​ട്ടി​ലെ ഡോ. ​ഗി​ന്ന​സ് മാ​ട​സ്വാ​മി​ക്ക് പ​രി​സ്ഥി​തി വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി വി​വ​രാ​വ​കാ​ശ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് ന​ല്‍കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.  

ക​ണ്ട​ങ്കാ​ളി ത​ലോ​ത്ത് വ​യ​ലി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി ര​ണ്ടു വ​ര്‍ഷ​ത്തോ​ള​മാ​യി പ്ര​ക്ഷോ​ഭ​സ​മ​ര​ങ്ങ​ള്‍ ന​ട​ന്നു. വ​യ​ലും കാ​യ​ലോ​ര​വും ച​തു​പ്പും ന​ഷ്​​ട​പ്പെ​ടു​ന്ന​തി​നു പു​റ​മെ ഇ​വ നി​ക​ത്താ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് ലോ​ഡ് മ​ണ്ണും ആ​വ​ശ്യ​മാ​ണ്. ജി​ല്ല​യി​ലെ മി​ക്ക കു​ന്നു​ക​ളും ഇ​ടി​ച്ചു​നി​ര​ത്തേ​ണ്ടി​വ​രും. ഇ​തും വ​ലി​യ പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ത്തി​ന് കാ​ര​ണ​മാ​വും. 

ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളെ​യും ക​വ്വാ​യി കാ​യ​ലി​ലെ വെ​ള്ള​ത്തെ​യും ഭാ​വി​യി​ൽ സം​ഭ​ര​ണ​ശാ​ല ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യും വ്യാ​പ​ക​മാ​യു​ണ്ടാ​യി. ഈ ​വ​ർ​ഷം വ​യ​ലി​ൽ 90 ശ​ത​മാ​ന​വും കൃ​ഷി ചെ​യ്തു. ക​ണ്ട​ങ്കാ​ളി​യി​ലെ ഗ​ണേ​ശ​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​തി​നാ​ലോ​ളം പേ​ര​ട​ങ്ങു​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ 10 ഏ​ക്ക​റി​ൽ കൃ​ഷി​യി​റ​ക്കി.

സ​ർ​ക്കാ​റി​​െൻറ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കൃ​ഷി. നെ​ൽ​കൃ​ഷി​ത​ന്നെ അ​ന്യ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച പാ​ട​ത്ത് പ​ര​മ്പ​രാ​ഗ​ത നെ​ല്ലി​ന​ങ്ങ​ളാ​യ തൗ​വ്വ​ൻ, ത​വ​ള​ക്ക​ണ്ണ​ൻ, ന​മ്പ്യാ​രാ​മ്പ​ൽ എ​ന്നി​വ​യും പു​തി​യ ഇ​ന​ങ്ങ​ളാ​യ ജ്യോ​തി, ഐ.​ആ​ർ 20 എ​ന്നി​വ​യും ക​തി​രി​ടു​മെ​ന്ന​ത്​ ഈ ​വ​ർ​ഷ​ത്തെ ഒ​ന്നാം​വി​ള കൃ​ഷി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

Loading...
COMMENTS