ചക്ക തിന്നുമുടിച്ച് കാട്ടാനകൾ; ഒരു ചുള പോലും കിട്ടാനില്ലെന്ന് നാട്ടുകാർ
text_fieldsകല്ലടിക്കോട്: ലോക് ഡൗണിൽ ജനങ്ങളുടെ ഇഷ്ട വിഭവമായി മാറിയ ചക്ക ഇരുമ്പകച്ചോലയിലും പരിസരങ്ങളിലും കിട്ടാനില്ല. കാഞ്ഞിരപ്പുഴയിലെ ഇരുമ്പക ചോലയിലും പരിസരങ്ങളിലും ഒറ്റക്കും കൂട്ടായും എത്തുന്ന കാട്ടാനകൾ ഒരാഴ്ചകൊണ്ട് പ്ലാവുകളിലെ ചക്കകളെല്ലാം തിന്നുതീർത്തു. കോവിഡ് കാലത്ത് ഭക്ഷ്യവിഭവങ്ങളുടെ പകരക്കാരനായ ചക്കയും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ജനങ്ങൾക്ക് കിട്ടാക്കനിയായതായി കർഷകർ.
രാത്രി ഇരുട്ടിയാൽ കാട്ടാനകൾ കാടിറങ്ങുകയും കൃഷിയിടങ്ങളിൽ കറങ്ങി വിള തിന്നുനശിപ്പിച്ച് നേരം പുലരുംമുമ്പ് കാട്ടിലേക്ക് മടങ്ങുകയുമാണ്. ഞായറാഴ്ച പുലർച്ച ഇരുമ്പകചോല ടോണി തോമസിെൻറ തോട്ടത്തിലെത്തിയ രണ്ടു കാട്ടുകൊമ്പെൻറ ചിത്രങ്ങൾ തൊട്ടടുത്ത സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞത്. ചക്കക്കൊതി മൂത്ത കാട്ടാനകളാണ് ജനങ്ങൾക്ക് വിനയായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.