സുബ്രതോയും കൂട്ടരും പറയുന്നു, കേരൾ അച്ഛാ ഹേ...
text_fieldsകാളികാവ്: അന്തർസംസ്ഥാന തൊഴിലാളികളെ പ്രത്യേക െട്രയിനിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയതോടെ അതിരറ്റ ആഹ്ലാദത്തിലാണെങ്കിലും കേരളം വിട്ടുപോകുന്നതിൽ നേരിയ വിഷമമുണ്ട് സുബ്രതോക്കും കൂട്ടുകാർക്കും. ബംഗാളിലെ നദിയ ജില്ലക്കാരായ ഇവർ കേരളം ചൊരിഞ്ഞ സ്നേഹത്തെ നന്ദിപൂർവം ഓർക്കുകയാണ്. കേരള അച്ഛാ ഹേ... സന്തോഷത്തോടെ കൈയുയർത്തി ഇവർ പറയുന്നു.
കാളികാവ് പൊറ്റയിൽ ബിൽഡിങ്ങിൽ കഴിയുന്ന ഇവർക്ക് സമൂഹ അടുക്കള വഴി ഭക്ഷണം നൽകിയിരുന്നു. പുറമെ റവന്യൂ വകുപ്പും വിവിധ സംഘടനകളും ഭക്ഷ്യകിറ്റും നൽകി. രോഗഭീതിയിൽ നാട്ടിൽ കഴിയുന്ന ബന്ധുക്കളോടൊപ്പം കഴിയാനുള്ള ആഗഹത്താൽ മാത്രമാണ് നാട്ടിലേക്ക് പോവുന്നതെന്ന് കെട്ടിട നിർമാണ തൊഴിലാളിയായ സുബ്രതോ പറയുന്നു.
ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലായി 850 അന്തർ സംസ്ഥാന തൊഴിലാളികളാണുള്ളത്. ബംഗാൾ, ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർ. ഇതിൽ 397 പേരാണ് നാട്ടിലേക്ക് മടങ്ങാൻ താൽപര്യം അറിയിച്ചത്. അടുത്തദിവസം തന്നെ ഇവർക്ക് പുറപ്പെടാനാവുമെന്ന് കാളികാവ് എസ്.ഐ. ഐ.പി ജ്യോതിന്ദ്രകുമാർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.