പത്തനംതിട്ട: ശബരിഗിരി ജല ൈവദ്യുത പദ്ധതിയിലെ ഏറ്റവും വലിയ അണെക്കട്ടായ കക്കി ശനിയാഴ്ച രാവിലെ തുറന്നു. രണ്ടും മുന്നും ഷട്ടറുകൾ 30 സെൻറീമീറ്റർ വീതമാണ് തുറന്നത്. സെക്കൻഡിൽ 1819 ക്യുബിക് അടി വെള്ളമാണ് ഒഴുക്കിവിടുന്നത്.
വെള്ളം ഉച്ചയോടെ ശബരിമല പമ്പയിലെത്തും. വൈകീട്ടോടെ ജനവാസ കേന്ദ്രങ്ങളിലേക്കും എത്തും. പമ്പയാറ്റിൽ ഇതുമൂലം നേരിയ തോതിൽ ജലനിരപ്പ് ഉയരും.
വെള്ളിയാഴ്ച രാത്രി മഴ ശക്തമായതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് തുറക്കാൻ കാരണം. വ്യാഴാഴ്ച അണെക്കട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ മാസം രണ്ടാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണെക്കട്ടാണ് കക്കി.