Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനോദസഞ്ചാരത്തിനത്തെി ...

വിനോദസഞ്ചാരത്തിനത്തെി രണ്ടുപേര്‍ക്ക് പുതുജീവനേകി കജോരി അന്ത്യയാത്രയായി

text_fields
bookmark_border
വിനോദസഞ്ചാരത്തിനത്തെി രണ്ടുപേര്‍ക്ക് പുതുജീവനേകി കജോരി അന്ത്യയാത്രയായി
cancel

കൊച്ചി: പശ്ചിമബംഗാളില്‍നിന്ന് കേരളം കാണാനത്തെി കൊച്ചിയില്‍ മസ്തിഷ്കമരണം സംഭവിച്ച 55കാരി രണ്ട് മലയാളികള്‍ക്ക് പുതുജീവന്‍ നല്‍കി.
കൊല്‍ക്കത്തയിലെ ബെഹാല സ്വദേശി കജോരി ബോസിന്‍െറ വൃക്കകളാണ് രണ്ടുപേരിലേക്ക് മാറ്റിവെച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ടി.എ. ഫിലിപ്  (55), എറണാകുളം മുളവൂര്‍ സ്വദേശി ടി.എം. മക്കാര്‍ എന്നിവര്‍ക്കാണ് വൃക്ക മാറ്റിവെച്ചത്. സംസ്ഥാനസര്‍ക്കാറിന്‍െറ അവയവദാന ശൃംഖലയായ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാണ് സ്വീകര്‍ത്താക്കളെ തെരഞ്ഞെടുത്തത്.

കുടുംബസമേതം കേരളത്തിലത്തെിയ കജോരി ബോസ് ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴ തത്തംപിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ പിന്നീട് വി.പി.എസ് ലേക്ഷോറില്‍ എത്തിച്ചെങ്കിലും മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഭര്‍ത്താവ് ബോസ് ദേവിപ്രസാദ് അവയവദാനത്തിന് സന്നദ്ധത അറിയിച്ചതിനത്തെുടര്‍ന്നാണ് അവയവമാറ്റ ശസ്ത്രക്രിയ നടന്നത്.

വി.പി.എസ് ലേക്ഷോറിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്‍േറഷന്‍ ഡയറക്ടര്‍ ഡോ. എച്ച്. രമേഷ്, ഡോ. അഭിഷേക് യാദവ്, ഡോ. എസ്. മഹേഷ്, ഡോ. ജോര്‍ജ് പി. എബ്രഹാം, ഡോ. ഡാറ്റ്സണ്‍ ജോര്‍ജ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘം ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.
കജോരി ബോസിന്‍െറ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എംബാം ചെയ്തതിനുശേഷം വിമാനമാര്‍ഗം സ്വദേശത്തേക്ക് കൊണ്ടുപോയി.

 

Show Full Article
TAGS:kajori boss 
Next Story