Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

തി​രു​വ​ന​ന്ത​പു​ര​ത്ത് രണ്ടുനാൾ നിർണായകം –മന്ത്രി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​ര​ത്ത് രണ്ടുനാൾ നിർണായകം –മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പൊ​ലീ​സു​കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​ത് സ​മ​ര​ക്കാ​രി​ല്‍ നി​ന്നാ​കാ​ം. പൊ​ലീ​സു​കാ​ര​ന്‍ എ​ല്ലാ​ദി​വ​സ​വും സ​മ​ര​ക്കാ​രെ നേ​രി​ട്ട​യാ​ളാ​ണ്. വീ​ട്ടു​കാ​ര്‍ക്കോ എ.​ആ​ര്‍ ക്യാ​മ്പി​ലെ മ​റ്റ്​ പൊ​ലീ​സു​കാ​ര്‍ക്കോ രോ​ഗ​മി​ല്ല. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള സ​മ​ര​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​ത്​ ബോ​ധ​പൂ​ർ​വം രോ​ഗം വ്യാ​പി​പ്പി​ക്കാ​നാ​െ​ണ​ന്ന്​ സം​ശ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പൊ​ലീ​സു​കാ​ര‍​െൻറ സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ല്‍ 28 പേ​രാ​ണു​ള്ള​ത്‍. ഇ​വ​രോ​ട്​ ക്വാ​റ​ൻ​റീ​നി​ല്‍ പോ​കാ​ന്‍ നി​ര്‍ദേ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ.​ആ​ര്‍ ക്യാ​മ്പ്​ കാ​ൻ​റീ​ന്‍ മൂ​ന്ന്​ ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ക​ലും നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് ഡി.​സി.​പി ദി​വ്യ ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. എ​ന്നാ​ൽ, സ​മ​ര​ക്കാ​രി​ൽ നി​ന്നാ​ണ്​ ​പൊ​ലീ​സു​കാ​ര​ന്​ കോ​വി​ഡ്​ ബാ​ധി​ച്ച​തെ​ന്ന പ്ര​സ്​​താ​വ​ന വി​വാ​ദ​മാ​യി.  പ്ര​സ്​​താ​വ​ന സ​മ​ര​ങ്ങ​ൾ ത​ട​യാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​മാ​െ​ണ​ന്ന്​ പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampally surendrancovid 19
News Summary - kadakampally surendran on trivandrum covid 19
Next Story