Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിലെ പരാജയം...

വടകരയിലെ പരാജയം പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ചയെന്ന് സി.പി.എം വിലയിരുത്തല്‍

text_fields
bookmark_border
Vadakara
cancel

വടകരയില്‍ മുരളീരവം
ക​ട​ത്ത​നാ​ടി‍​െൻറ മ​ന​സ്സി​ല്‍ പൊ​ടു​ന്ന​നെ താ​രോ​ദ​യ​മാ​വു​ക​യാ​യി​രു​ന ്നു യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ. സ്ഥാ​നാ​ർ​ഥി​ത്വ പ്ര​ഖ്യാ​പ​നം വൈ​കി​യി​ട്ടും പ​ര്യ​ട​ന​ങ് ങ​ളി​ല്‍ ആ​വേ​ശം നി​റ​ഞ്ഞു​നി​ന്നു. ആ​ദ്യ വ​ര​വി​ല്‍ത​ന്നെ വ​ട​ക​ര ആ​വേ​ശ​ക്ക​ട​ലി​ലാ​ഴ്ത്തി​യ സ്വീ​ക​ര​ണ ​മാ​ണ്​ ന​ല്‍കി​യ​ത്. ക​ണ​ക്കു​ക​ളി​ൽ വ​ട​ക​ര ഇ​ട​തി​ന് സ്വ​ന്തം. പ​ക്ഷേ, മു​ര​ളീ​ധ​ര​ന്‍ എ​ത്തി​യ​തോ​ടെ നി ​ഷ്പ​ക്ഷ വോ​ട്ടു​ക​ള്‍ യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​യി. എ​ൽ.​ഡി.​എ​ഫ് പി. ​ജ​യ​രാ​ജ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി ​യ​തോ​ടെ ആ​ർ.​എം.​പി.​ഐ യു.​ഡി.​എ​ഫി​ന് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​ത്, യു.​ഡി.​എ​ഫി​ന് മു​ത​ല്‍ക്കൂ ​ട്ടാ​യി. ഒ​പ്പം വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി പി​ന്തു​ണ​യും ഗു​ണം​ചെ​യ്തു. അ​ക്ര​മ രാ​ഷ്​​ട്രീ​യം തെ​ര​ഞ്ഞെ​ട ു​പ്പ് വി​ഷ​യ​മാ​ക്കു​ന്ന​തി​ല്‍ യു.​ഡി.​എ​ഫ് വി​ജ​യി​ച്ചു. കൂ​ത്തു​പ​റ​മ്പ്, ത​ല​ശ്ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ല ്‍നി​ന്ന്​ എ​ൽ.​ഡി.​എ​ഫ് പ്ര​തീ​ക്ഷി​ച്ച വോ​ട്ട് നേ​ടാ​ന്‍ ക​ഴി​യാ​ത്ത​ത്​ തി​രി​ച്ച​ടി​യാ​യി. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പാ​ളി​യെ​ന്നാ​ണ് പൊ​തു വി​ല​യി​രു​ത്ത​ൽ. എ​ല്‍.​ജെ.​ഡി തി​രി​െ​ച്ച​ത്തി​യ​താ​യി​രു​ന്നു എ​ല്‍.​ഡി.​എ​ഫി‍​െൻറ പ്ര​ധാ​ന പ്ര​തീ​ക്ഷ. 70,000 വോ​ട്ടു​ണ്ടെ​ന്നാ​ണ് അ​വ​രു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ല്‍, 35,000 മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ല്‍, മു​ന്ന​ണി​മാ​റ്റം ഉ​ള്‍ക്കൊ​ള്ളാ​ത്ത​വ​ര്‍ ഏ​റെ.

വടകര: പാര്‍ലമ​െൻറ്​ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ നെഞ്ചിടിപ്പ് കൂട്ടാതെ കെ. മുരളീധരന്‍. ആദ്യവസാനം കൃത്യമായി ലീഡ് നിലനിര്‍ത്താന്‍ മുരളീധരന് സാധിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡൻറായ സാഹചര്യത്തില്‍ വീണ്ടും മത്സരിക്കാനില്ലെന്ന്​ പ്രഖ്യാപിച്ച വേളയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായത്. സ്ഥാനാർഥി പ്രഖ്യാപനശേഷം യു.ഡി.എഫ് മനസ്സുള്ളവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഒപ്പം ആര്‍.എം.പി.ഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിന്തുണണയും ലഭിച്ചതോടെ യു.ഡി.എഫി‍​െൻറ ആത്മവിശ്വാസം ഏറി.

രാവിലെ എട്ടുമുതല്‍ വോട്ടെണ്ണലിന് കാതോര്‍ത്തവരെ ആവേശഭരിതരാക്കാന്‍ മുരളീധരന് കഴിഞ്ഞു. കുറ്റ്യാടി മണ്ഡലത്തില്‍ നിന്നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 1.19 ശതമാനം എണ്ണിയപ്പോള്‍തന്നെ 2,504 വോട്ടി‍​െൻറ ലീഡ് നേടാൻ മുരളിക്ക് കഴിഞ്ഞു. 20 ശതമാനം കഴിഞ്ഞപ്പോള്‍ ലീഡ്​ 10,324 ആയി. 30 ശതമാനം കഴിഞ്ഞപ്പോള്‍ 14,751, 50 ശതമാനം കഴിഞ്ഞപ്പോൾ 41,882 എന്നിങ്ങനെ ലീഡ്​ ഉയർന്നു. പിന്നീട്​ താഴേക്ക്​ പോയില്ല. 65 ശതമാനം എണ്ണിക്കഴിഞ്ഞപ്പോൾള്‍ 52,261, 75 ശതമാനം കഴിഞ്ഞപ്പോൾ 63,873, 99 ശതമാനം കഴിഞ്ഞപ്പോൾ 83,744 എന്നിങ്ങനെയായിരുന്നു ലീഡ്​.

ഈ സമയമാകുമ്പോഴേക്കും ഇടതുപക്ഷം തീര്‍ത്തും നിരാശയിലായിരുന്നു. കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളുടെ കരുത്തില്‍ വടകര പിടിച്ചെടുക്കാമെന്നാണ് എല്‍.ഡി.എഫ് കരുതിയത്. വോട്ടെണ്ണലി‍​െൻറ തുടക്കത്തില്‍ പി. ജയരാജന് കൃത്യമായി ലീഡ് കാണിച്ച കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങള്‍ പൊടുന്നനെ കീഴ്മേല്‍ മറിയുകയായിരുന്നു. 99 ശതമാനം വോട്ടെണ്ണിയപ്പോൾ കൂത്തുപറമ്പില്‍ 4,133 വോട്ടി‍​െൻറ ലീഡ് സ്വന്തമാക്കാന്‍ കെ. മുരളീധരന് സാധിച്ചു. ഇതേസമയം, തലശ്ശേരിയില്‍ 11,469 വോട്ടി‍​െൻറ ലീഡ് നേടാൻ ജയരാജന് കഴിഞ്ഞു. പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ച തന്നെയാണ് പരാജയത്തിലേക്ക് വഴിതെളിച്ചതെന്നാണ് സി.പി.എമ്മി‍​െൻറ പ്രാഥമിക വിലയിരുത്തല്‍.

യു.ഡി.എഫി‍​െൻറ നെഞ്ചിടിപ്പ് കൂട്ടാതെ കെ. മുരളീധരന്‍

പേരാമ്പ്രയിലും മുരളീധരന് വൻ ലീഡ്
പേരാമ്പ്ര: മന്ത്രി ടി.പി. രാമകൃഷ്ണ​​െൻറ മണ്ഡലമായ പേരാമ്പ്രയിൽ വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധര​​െൻറ ലീഡ് 13204. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ടി.പി. രാമകൃഷ്ണ​​െൻറ ഭൂരിപക്ഷം 4101 ആയിരുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫി​​െൻറ ഭൂരിപക്ഷം 15269 ആണ്. മണ്ഡലത്തിലെ നൊച്ചാട്, അരിക്കുളം, മേപ്പയൂർ ഒഴിച്ചുള്ള ഏഴ് പഞ്ചായത്തുകളിലും മുരളി ലീഡ് നേടി. യു.ഡി.എഫ് ഭരണത്തിലുള്ള തുറയൂർ, ചങ്ങരോത്ത് പഞ്ചായത്തുകളിലും ചെറുവണ്ണൂർ, കൂത്താളി, ചക്കിട്ടപാറ, കീഴരിയൂർ, പേരാമ്പ്ര പഞ്ചായത്തുകളിലും മുരളിക്ക് ഭൂരിപക്ഷമുണ്ട്. ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിലുൾ​പ്പെടെ വോട്ടുചോർച്ച ഉണ്ടായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakarak muraleedharanElection Results 2019
News Summary - k muraleedharan vadakara
Next Story