You are here

ഹമീദിന് ക്വാറന്‍റീൻ സൗകര്യമൊരുക്കി സഹപാഠികൾ

09:29 AM
15/07/2020
k-abdul-hameed
10 ദിവസത്തെ കോവിഡ് ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ഹമീദും സഹപ്രവർത്തകരും

പ​ട​ന്ന: ആ​രോ​ഗ്യ വ​കു​പ്പ് ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ഒ​ഴി​വാ​ക്കി​യ​തി​നാ​ൽ പ​ത്ത് ദി​വ​സ​ത്തെ കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​നി എ​വി​ടെ​പ്പോ​ക​ണം എ​ന്ന​റി​യാ​തെ വി​ഷ​മാ​വ​സ്ഥ​യി​ലാ​യ ന​ഴ്സി​ങ് അ​സി​സ്​​റ്റ​ൻ​റ്​ പ​ട​ന്ന​യി​ലെ കെ.​അ​ബ്​​ദു​ൽ ഹ​മീ​ദി​ന് ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യ​മൊ​രു​ക്കി സ​ഹ​പാ​ഠി​ക​ൾ. മാ​ത്തി​ൽ ഗ​വ. ഹൈ​സ്കൂ​ൾ 1982 ബാ​ച്ച് എ​സ്.​എ​സ്.​എ​ൽ.​സി കൂ​ട്ടാ​യ്മ​യാ​ണ് ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​യാ​യ ഹ​മീ​ദി​ന് പ​യ്യ​ന്നൂ​രി​ൽ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സി​ങ് അ​സി​സ്​​റ്റ​ൻ​റാ​യ ഹ​മീ​ദ് ഈ ​മാ​സം ര​ണ്ടി​നാ​ണ് ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്ക് ക​യ​റി​യ​ത്. ഐ.​സി.​എം.​ആ​ർ (ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്)​​െൻറ പു​തി​യ ക​ണ്ടെ​ത്ത​ൽ പ്ര​കാ​രം പി.​പി.​ഇ കി​റ്റ് ധ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ട് ആ​രോ​ഗ്യ വ​കു​പ്പ് എ​ടു​ത്ത​തു​മൂ​ലം പ​ത്ത് ദി​വ​സ​ത്തെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​ത​ന്നെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങ​ണം.

എ​ന്നാ​ൽ, വീ​ട്ടി​ൽ രോ​ഗി​യാ​യ ഭാ​ര്യ​യും പ്രാ​യ​മാ​യ ഉ​മ്മ​യു​മു​ള്ള​തി​നാ​ൽ സാ​ഹ​സ​ത്തി​ന് മു​തി​രാ​ൻ ഹ​മീ​ദ് ത​യാ​റ​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​യാ​സം വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വെ​ച്ച​പ്പോ​ഴാ​ണ്  കോ​വി​ഡ് മേ​ഖ​ല​യി​ൽ സേ​വ​നം ചെ​യ്യു​ന്ന  സു​ഹൃ​ത്തി​നെ സ​ഹാ​യി​ക്കേ​ണ്ട​ത് ത​ങ്ങ​ളു​ടെ ക​ട​മ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ൾ മു​ന്നോ​ട്ടു​വ​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 14 ദി​വ​സ​ത്തെ ജോ​ലി ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ ത​ന്നെ 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, എ​ട്ടാ​മ​ത് ബാ​ച്ച് ഡ്യൂ​ട്ടി​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ്  ആ​രോ​ഗ്യ വ​കു​പ്പ് ഡ്യൂ​ട്ടി 10 ദി​വ​സ​മാ​ക്കി​യ​തും ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം എ​ടു​ത്തു​ക​ള​ഞ്ഞ​തും. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട ക​ണ്ണൂ​ർ ക​ല​ക്ട​ർ പു​തു​താ​യി ജോ​ലി​ക്ക് ക​യ​റി​യ സം​ഘ​ത്തി​ന് ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​യ്യ​ന്നൂ​ർ കാ​ങ്കോ​ൽ സ്വ​ദേ​ശി​യാ​യ ഹ​മീ​ദ് ക​ല്യാ​ണം ക​ഴി​ച്ച് പ​ട​ന്ന​യി​ലാ​ണ് താ​മ​സം.

Loading...
COMMENTS