കാത്തിരിപ്പിന് വിരാമം; ജമ്ന സ്വന്തം നാട്ടിലേക്ക് യാത്രയായി
text_fieldsകോഴിക്കോാട്: ബന്ധുക്കളെ കാത്തിരുന്ന് കരഞ്ഞ ദിനങ്ങള്‍ക്ക് വിട. 10 മാസമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന ജമ്ന സ്വന്തം നാട്ടിലേക്ക് മടങ്ങി. ഒരുവര്‍ഷം മുമ്പാണ് വയനാട് കല്‍പറ്റയിലെ ബസ്സ്റ്റാന്‍ഡില്‍ കരഞ്ഞിരിക്കുകയായിരുന്ന ഗുജറാത്ത് റജുല സ്വദേശി ജമ്ന വനിതാ പൊലീസിന്‍െറ ശ്രദ്ധയില്‍പെട്ടത്. ബന്ധുക്കളെ കണ്ടത്തൊനാവാതെ വന്നപ്പോള്‍ കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ നിര്‍ദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രത്തിലയക്കുകയായിരുന്നു. ചെറിയ മാനസിക പ്രശ്നങ്ങള്‍ കാണിച്ച ഇവര്‍ ചോദ്യങ്ങള്‍ക്ക് നല്‍കിയിരുന്ന മറുപടി വ്യക്തമായിരുന്നില്ല.
മാസങ്ങളോളം ശ്രമിച്ചെങ്കിലും മാനസിക ആരോഗ്യ കേന്ദ്രത്തിലുള്ളവര്‍ക്ക് ഇവരുടെ വിലാസം കണ്ടത്തൊന്‍ സാധിച്ചില്ല. പിന്നീട് ചില സമയങ്ങളില്‍ സൂററ്റ് എന്ന സ്ഥലം പറഞ്ഞിരുന്നത് ഇവര്‍ ഗുജറാത്തിലാണെന്ന് മനസ്സിലാക്കി. വഴിയില്‍ അലഞ്ഞുനടന്നിരുന്നതിനിടയില്‍ കോഴിക്കോട് റെയില്‍വേ പൊലീസിന്‍െറ സഹായത്തോടെ മാനസിക ആരോഗ്യ കേന്ദ്രത്തിലത്തെിച്ച മറ്റൊരു ഗുജറാത്ത് സ്വദേശിയായ ജയസുധയുമായി ജമ്ന വലിയ ചങ്ങാത്തത്തിലായി.
ജയസുധയെ കൊണ്ടുപോകാന്‍ ബന്ധുക്കളും നാട്ടിലെ പഞ്ചായത്ത് അംഗവും കഴിഞ്ഞ ആഴ്ച മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയിരുന്നു. പഞ്ചായത്ത് അംഗം ജമ്നയുമായി സംസാരിച്ചപ്പോള്‍ റജുല എന്ന സ്ഥലപ്പേര് പറഞ്ഞതിന്‍െറ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിച്ചത്. കേന്ദ്ര ആഭ്യന്തരവകുപ്പില്‍ ജോലി ചെയ്തിരുന്ന കോട്ടൂളി സ്വദേശി എം. ശിവന്‍ തന്‍െറ പഴയകാല പരിചയമുപയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജമ്നയുടെ ബന്ധുക്കളെ കണ്ടത്തൊന്‍ സാധിച്ചു.ശിവന്‍ തന്നെയാണ് ജയസുധയുടെ ബന്ധുക്കളെയും കണ്ടത്തൊന്‍ സഹായിച്ചത്. ഇദ്ദേഹം ഗുജറാത്തിലെ റജുല പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് യുവതിയുടെ ഫോട്ടോയും കിട്ടിയ വിവരങ്ങളും പൊലീസിനെ അറിയിച്ചു.
തുടര്‍ന്ന് റജുല സ്റ്റേഷനിലെ രണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ നിരന്തര പരിശ്രമത്തില്‍നിന്നാണ് യുവതിയുടെ ബന്ധുക്കളെ കണ്ടത്തൊനായത്. ജമ്ന റജുലയിലെ തീരപ്രദേശത്ത് താമസിക്കുന്ന മുക്കുവ കുടുംബത്തിലുള്ളതാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കല്യാണം കഴിച്ചിട്ടുണ്ടെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. ആറു മാസമായപ്പോള്‍ കുട്ടിയും മരിച്ചു. അതിനുശേഷമാണ് ജമ്നക്ക് മാനസികമായി താളം തെറ്റിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജമ്നയെ മൂന്നു വര്‍ഷമായി കാണാതായിട്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെ ഗുജറാത്തില്‍നിന്ന് ജമ്നയുടെ സഹോദരങ്ങള്‍ മാനസികാരോഗ്യ കേന്ദ്രത്തിലത്തെി. സഹോദരങ്ങളെ തിരിച്ചറിഞ്ഞ ജമ്ന ഉച്ചയോടെ നാട്ടിലേക്ക് മടങ്ങി. ആശുപത്രി സൂപ്രണ്ട് എന്‍. രാജേന്ദ്രന്‍ മാനസിക ആരോഗ്യ വിഭാഗം സോഷ്യല്‍ വര്‍ക്കര്‍ ശോഭിത തോപ്പില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ജംമ്നയെ യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
