Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയിൽ വേഷം നൽകിയില്ല;...

ജയിൽ വേഷം നൽകിയില്ല; ബിഷപ്പി​ന്‍റെ താമസം മോഷണക്കേസ്​ പ്രതികൾക്കൊപ്പം

text_fields
bookmark_border
ജയിൽ വേഷം നൽകിയില്ല; ബിഷപ്പി​ന്‍റെ താമസം മോഷണക്കേസ്​ പ്രതികൾക്കൊപ്പം
cancel

കോട്ടയം: കന്യാസ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലാ സബ്​ജയിലിൽ അടച്ച മുൻ ജലന്ധർ ബിഷപ്​ ഫ്രാ​േങ്കാ മുളയ്​ക്കലി​ന്​ ജയിൽ വേഷം​ നൽകിയില്ല. എന്നാൽ, തടവുപുള്ളികൾക്കുള്ള നമ്പർ ആർ.പി 5968 അടിച്ച്​ മൂന്നാം സെല്ലി​ലാക്കി. വലിയ ക്രിമിനൽ പശ്ചാത്തലമില്ലാത്ത രണ്ടു മോഷണക്കേസ്​ പ്രതികൾക്കൊപ്പമാണ്​ താമസം.

സെല്ലിലേക്ക്​ മാറ്റും മുമ്പ്​ ബെൽറ്റ്​ അഴിച്ചു​വാങ്ങി. പ്ലേറ്റും ഗ്ലാസും കമ്പിളി പുതപ്പും നൽകി. ജയിൽ നടപടികളും പറഞ്ഞു​കൊടുത്തു. സെല്ലിലേക്ക്​ മാറ്റുംമുമ്പു ഉച്ചഭക്ഷണം നൽകി.
ജയിലിൽ ​പ്രത്യേക പരിഗണനയൊന്നും നൽകുന്നില്ലെങ്കിലും സുരക്ഷ വേണമെന്നാണ്​ നിർദേശം.

സബ്​ജയിൽ ആയതിനാൽ സൗകര്യവും പരിമിതമാണ്​. രാത്രിയിൽ കപ്പയും രസവും ചോറുമായിരുന്നു ഭക്ഷണം. നല്ലരീതിയിൽ സഹകരിക്കുന്നുണ്ടെന്നാണ്​ വിവരം.

ബിഷപ്പിനെതിരായ കേസ്​: പൊതുതാൽപര്യ ഹരജികൾ തീർപ്പാക്കി
ബിഷപ് ഫ്രാങ്കോ മുളയ്​ക്കൽ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട്​ സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ ഹൈകോടതി തീർപ്പാക്കി.

ബിഷപ്പി​​െന അറസ്​റ്റ്​ ചെയ്​ത സാഹചര്യത്തിൽ ഹരജികൾക്ക്​ പ്രസക്​തിയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണിത്​. കേസ്​ സി.ബി.െഎക്ക് വിടണമെന്ന ഹരജി പിൻവലിക്കുകയും ചെയ്​തു.
ബിഷപ്പി​െനതിരായ കേസിൽ ന്യായമായ അന്വേഷണവും അറസ്​റ്റും ആവശ്യപ്പെട്ട്​ മലയാളവേദി സംസ്ഥാന പ്രസിഡൻറ് ജോർജ് വട്ടുകുളവും ഇരക്കും സാക്ഷികൾക്കും ഭീഷണി നിലവിലുള്ള സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കണമെന്ന​ുകൂടി ആവശ്യപ്പെട്ട്​ കേരള കാത്തലിക് ചർച്ച് റിഫർമേഷൻ മൂവ്മ​​​െൻറും നൽകിയ ഹരജികളാണ്​ തീർപ്പാക്കിയത്​. ഇരയു​െടയും സാക്ഷികളു​െടയും സുരക്ഷക്ക്​ മതിയായതെല്ലാം ചെയ്​തതായി സർക്കാർ സമർപ്പിച്ച വിശദീകരണത്തിൽ വ്യക്​തമാക്കിയിട്ടുണ്ടെന്നും ഇൗ സാഹചര്യത്തിൽ ഭയാശങ്കക്ക്​ ഇടയില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ അടങ്ങിയ ബെഞ്ച്​ വ്യക്​തമാക്കി.

ബിഷപ്പിനെതിരെ പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കായംകുളം സ്വദേശി വി. രാജേന്ദ്രനാണ് സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി നൽകിയിരുന്നത്​. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഹരജിയിലെ ആവശ്യം നിലനിൽക്കില്ലെന്ന്​ ഡിവിഷൻ ബെഞ്ച്​ വിലയിരുത്തി. സ്വതന്ത്ര അന്വേഷണത്തിന്​ പൊലീസിനെ അനുവദിക്കാമെന്നും കോടതി വ്യക്​തമാക്കി. തുടർന്ന്​ ഹരജിക്കാർ തന്നെ ഹരജി പിൻവലിക്കാൻ അനുമതി തേടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJalandhar BishopBishop Franco MulakkalFranco Arrest
News Summary - Jalandhar Bishop Franco Mulakkal Jail-Kerala News
Next Story