Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രാ​േങ്കാ കേസ്​:...

ഫ്രാ​േങ്കാ കേസ്​: സാക്ഷികൾക്ക്​​ സുരക്ഷ വേണമെന്ന്​ ഹരജി

text_fields
bookmark_border
ഫ്രാ​േങ്കാ കേസ്​: സാക്ഷികൾക്ക്​​ സുരക്ഷ വേണമെന്ന്​ ഹരജി
cancel

കൊ​ച്ചി: മു​ൻ ജ​ല​ന്ധ​ർ ബി​ഷ​പ്​ ഫ്രാ​േ​ങ്കാ മു​ള​യ്​​ക്ക​ൽ ക​ന്യാ​സ്​​ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ലെ സാ​ക്ഷി​ക​ൾ​ക്ക്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. കേ​സി​ലെ സാ​ക്ഷി​യാ​യ പു​രോ​ഹി​ത​ൻ ജ​ല​ന്ധ​റി​ൽ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ്​ സാ​ക്ഷി​​ക​ളു​ടെ ജീ​വ​ൻ ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ശ​ക്​​ത​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ മ​ല​യാ​ള​വേ​ദി സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ്​ ജോ​ർ​ജ്​ വ​ട്ടു​കു​ള​മാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലേ​ക്ക്​ ക​ട​ക്ക​രു​തെ​ന്നും സാ​ക്ഷി​​ക​ളെ​യ​ട​ക്കം ഭീ​ഷ​ണി​പ്പെ​ടു​ത്ത​രു​തെ​ന്നു​മു​ൾ​പ്പെ​ടെ​യു​ള്ള ഉ​പാ​ധി​ക​ളോ​ടെ ബി​ഷ​പ്പി​ന്​ ജാ​മ്യം അ​നു​വ​ദി​ച്ച​തി​ന്​ പി​ന്നാ​ലെ കേ​സി​ലെ മു​ഖ്യ​സാ​ക്ഷി​യാ​യ ഫാ. ​കു​ര്യാ​ക്കോ​സ്​ കാ​ട്ടു​ത​റ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ത്​ ക​ന്യാ​സ്​​ത്രീ​ക​ളും പു​രോ​ഹി​ത​രു​മ​ട​ങ്ങു​ന്ന മ​റ്റ്​ സാ​ക്ഷി​ക​ളെ ഭ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ബി​ഷ​പ്​ ഫ്രാ​േ​ങ്കാ ജ​യി​ലി​ലാ​യി​രി​ക്കെ ഒ​േ​ട്ട​റെ ബി​ഷ​പ്പു​മാ​ര​ട​ക്കം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്​ സാ​ക്ഷി​ക​ൾ​ക്കു​നേ​രെ ഇ​നി​യും ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്ന​തി​​​െൻറ സൂ​ച​ന​യാ​യി​രു​ന്നു.

ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ൽ സാ​ക്ഷി​ക​ളെ സു​ര​ക്ഷി​ത​രാ​യി സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത​ പ്രോ​സി​ക്യൂ​ഷ​േ​ൻ​റ​താ​ണ്. ഒ​രു പ്ര​ധാ​ന സാ​ക്ഷി​യു​ടെ ദു​രൂ​ഹ​മ​ര​ണം മ​റ്റ്​ സാ​ക്ഷി​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന അ​വ​സ്​​ഥ നി​ല​നി​ൽ​ക്കേ കേ​സി​ൽ സ്വ​ത​ന്ത്ര വി​ചാ​ര​ണ സ്വ​പ്​​ന​മാ​യി മാ​റും. അ​തി​നാ​ൽ, സ്വ​ത​ന്ത്ര​മാ​യി മൊ​ഴി​യും തെ​ളി​വു​ക​ളും ന​ൽ​കാ​ൻ സാ​ക്ഷി​ക​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്ക​ണം.

ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ക്ഷി സം​ര​ക്ഷ​ണ പ​ദ്ധ​തി ത​യാ​റാ​ക്കി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റി​േ​നാ​ട്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി സാ​ക്ഷി​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നു​മാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgeRape Casekerala newsmalayalam newsjalandhar bishop caseBishop Franco Mulakkal
News Summary - jalandhar bishop case- kerala news
Next Story