Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടില്‍ ആനക്കൊമ്പ്...

വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ കുറ്റപത്രം

text_fields
bookmark_border
വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ കുറ്റപത്രം
cancel

പെരുമ്പാവൂര്‍: വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ ലാലിനെതിരെ വനംവകുപ്പ് കുറുപ്പംപടി മജിസ് ‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കി. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനാണ് വനംവകുപ്പ് കുറ ്റപത്രം സമര്‍പ്പിച്ചത്.

2012ല്‍ വനംവകുപ്പ് രജിസ്​റ്റര്‍ ചെയ്ത കേസ് നീണ്ടുപോകുന്നതിനെ ഹൈകോടതി വിമര്‍ശിച ്ചിരുന്നു. കേസ് എന്തുകൊണ്ട്​ തീര്‍പ്പാക്കുന്നില്ലെന്ന്​ മൂന്നാഴ്ചക്കകം അറിയിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട്​ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2012 ജൂണിലാണ് മോഹന്‍ലാലി​​െൻറ തേവരയിലുള്ള വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാലി​​െൻറ വിശദീകരണം. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം ​െവക്കാന്‍ അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണ​​െൻറ നിര്‍ദേശപ്രകാരമായിരുന്നു ഇത്. തുടര്‍ന്ന്, ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന്​ നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കുറ്റപ്പത്രത്തി​​െൻറ പകര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍ നമ്പറിട്ടില്ലെന്ന കാരണത്താല്‍ നല്‍കാനാവില്ലെന്ന് അസിസ്​റ്റൻറ്​ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalkerala newsmalayalam newschargesheet against Mohanlal
News Summary - ivory-case chargesheet-against-actor mohanlal-kerala news
Next Story