You are here

അ​ന്ത​ർ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് യുവാക്കളുടെ മാ​തൃ​ക​

11:11 AM
26/07/2020
Interstate Labour
അ​സ​മി​ലേ​ക്ക് മൃ​ത​ദേ​ഹം എ​ത്തി​ച്ച സൈ​ഫു​ദ്ദീ​നും സാ​ജി​ദും

മാ​ള: അ​ന്ത​ർ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് മ​ല​യാ​ളി യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി. അ​സം സ്വ​ദേ​ശി സി​ർ​ണാ​സി​​െൻറ മൃ​ത​ദേ​ഹ​മാ​ണ് മാ​ള വ​ലി​യ വീ​ട്ടി​ൽ സാ​ജി​ദ്, സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ സ്വ​യം ആം​ബ​ല​ൻ​സ് ഓ​ടി​ച്ച് അ​സ​മി​ൽ എ​ത്തി​ച്ച​ത്. സി​ർ​ണാ​സ് മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​ണ്. പു​ത്ത​ൻ​വേ​ലി​ക്ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​രം വെ​ട്ടു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റാ​ണ് മ​രി​ച്ച​ത്.

അ​ങ്ക​മാ​ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടി​ൽ വി​വ​ര​മ​റി​ഞ്ഞ വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം അ​സ​മി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​ഹ തൊ​ഴി​ലാ​ളി​ക​ളും ബ​ന്ധു​ക്ക​ളു​മാ​യ ര​ണ്ടു പേ​ർ ഇ​തി​നു ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ആം​ബു​ല​ൻ​സ് വി​ട്ടു​ന​ൽ​കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​സ്സ​ഹാ​യ​രാ​യ ഇ​വ​ർ​ക്ക്​ കൈ​താ​ങ്ങാ​യി യു​വാ​ക്ക​ൾ എ​ത്തു​ക​യാ​യി​രു​ന്നു.

സാ​ജി​ദും സൈ​ഫു​ദ്ദീ​നും സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തോ​ടെ ത​ങ്ങ​ളു​ടെ ആം​ബ​ല​ൻ​സ് വി​ട്ടു​ന​ൽ​കാ​ൻ മാ​ള ജു​മാ​മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ൾ സ​മ്മ​തം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​റ​പ്പെ​ട്ട ഇ​വ​ർ ബു​ധ​നാ​ഴ്ച അ​സ​മി​ലെ സു​ന്ദ​ർ​ഗ​ർ ജി​ല്ല​യി​ലെ ബ​ർ​ഗോ​ൺ എ​ന്ന സ്ഥ​ല​ത്തെ​ത്തി. ഇ​വി​ടെ നി​ന്ന്​ 20 കി.​മീ. അ​ക​ലെ ഉ​ൾ​പ്ര​ദേ​ശ ഗ്രാ​മ​ത്തി​ൽ എ​ത്തി​ച്ചു. വ​ലി​യൊ​രു ആ​ൾ​ക്കൂ​ട്ട​മാ​ണ് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്.

ജാ​തി​യും മ​ത​വും ഭാ​ഷ​യും നോ​ക്കാ​തെ സാ​ഹ​സ സേ​വ​ന​ത്തി​ന് ത​യാ​റാ​യ യു​വാ​ക്ക​ളെ  കൈ​കൂ​പ്പി​യാ​ണി​വ​ർ യാ​ത്ര​യാ​ക്കി​യ​ത്. ഹൈ​വെ എ​ത്തും വ​രെ തി​രി​ച്ച് വ​ഴി​കാ​ട്ടാ​നും അ​വ​ർ ത​യാ​റാ​യി. അ​സ​മി​ൽ നി​ന്ന്​ തി​രി​ച്ച് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നി​നാ​ണ് ഇ​വ​ർ നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടു​കാ​രെ പോ​ലും കാ​ണാ​തെ സാ​ജി​ദും സൈ​ഫു​ദ്ദീ​നും ക്വാ​റ​ൻ​റീ​നി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

Loading...
COMMENTS