You are here

കാസർകോട്​ ബി.ജെ.പിയിൽ പൊട്ടിത്തെറി​; രവീശതന്ത്രി കുണ്ടാർ രാജിയിലേക്ക്

  • സജീവ രാഷ്​ട്രീയം വിടുന്നു –രവീശതന്ത്രി

22:15 PM
23/02/2020
Raveesha-Thanthri-Kundar

കാ​സ​ർ​കോ​ട്​: ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി അ​ഡ്വ. കെ. ​ശ്രീ​കാ​ന്ത്​ തു​ട​രു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു പി​ന്നാ​ലെ കാ​സ​ർ​കോ​ട്​ ബി.​െ​ജ.​പി​യി​ൽ പൊ​ട്ടി​ത്തെ​റി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​യാ​യ ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ർ രാ​ജി​ക്കൊ​രു​ങ്ങി. 

നി​ല​വി​ലെ പ്ര​സി​ഡ​ൻ​റി​നു​ത​ന്നെ ര​ണ്ടാ​മ​തൊ​ര​വ​സ​രം ന​ൽ​കി​യ​താ​ണ്​ ത​ന്ത്രി​യെ​യും സം​ഘ​ത്തെ​യും ചൊ​ടി​പ്പി​ച്ച​ത്. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​നെ​യും ക​ർ​ണാ​ട​ക നേ​തൃ​ത്വ​ത്തി​​​െൻറ പി​ന്തു​ണ​യു​ള്ള ഗ്രൂ​പ്പി​നെ​യും വെ​ട്ടി​യാ​ണ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് കെ. ​സു​രേ​ന്ദ്ര​​നെ അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗ​ത്തി​​​െൻറ ജി​ല്ല​യി​ലെ പ്ര​ധാ​ന നേ​താ​വാ​യ കെ. ​ശ്രീ​കാ​ന്തി​നെ ത​ന്നെ വീ​ണ്ടും പ്ര​സി​ഡ​ൻ​റാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്.

ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ക്ക​ഴി​ഞ്ഞ മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ർ സ്​​ഥാ​നാ​ർ​ഥി​യാ​യ​ത് ക​ർ​ണാ​ട​ക​യി​ലെ സം​ഘ്പ​രി​വാ​ർ നേ​തൃ​ത്വ​ത്തി​​​െൻറ പി​ന്തു​ണ​യോ​െ​ട​യാ​യി​രു​ന്നു. എ​ന്നാ​ൽ, രാ​ഷ്​​ട്രീ​യ​മാ​യി ഇൗ ​സ്​​ഥാ​നാ​ർ​ഥി​ത്വം ഗു​ണം​ചെ​യ്​​തി​ല്ലെ​ന്നാ​യി​രു​ന്നു സം​ഘ​ട​ന വി​ല​യി​രു​ത്ത​ൽ. ലോ​ക്സ​ഭ​യി​ൽ വോ​ട്ടു​ശ​ത​മാ​ന​ത്തി​ൽ ആ​നു​പാ​തി​ക​മാ​യ വ​ർ​ധ​ന​യു​ണ്ടാ​വേ​ണ്ട​തി​നു പ​ക​രം 25,000 വോ​ട്ട്​ കു​റ​യു​ക​യാ​യി​രു​ന്നു. 

സജീവ രാഷ്​ട്രീയം വിടുന്നു –രവീശതന്ത്രി

കാ​സ​ർ​കോ​ട്​: ഗ്രൂ​പ്പി​സ​മു​ണ്ടാ​വാ​തെ പാ​ർ​ട്ടി വ​ള​ര​ണ​മെ​ന്നും അ​തി​നാ​ൽ സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റു​ന്നു​വെ​ന്നും​ ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ർ. 1994 മു​ത​ൽ 2016 വ​രെ സം​ഘ്​​പ​രി​വാ​റി​​െൻറ വി​വി​ധ പ്ര​സ്​​ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​യാ​ളാ​ണ്. സ​മൂ​ഹ​ത്തി​​​െൻറ ന​ന്മ​ക്കു​വേ​ണ്ടി ആ​ത്മീ​യ​രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കാം.

മു​തി​ർ​ന്ന നേ​താ​ക്ക​ൾ നി​ർ​ബ​ന്ധി​ച്ച​തി​നാ​ലാ​ണ്​ 2016 മു​ത​ൽ സ്​​ഥാ​നാ​ർ​ഥി​യാ​യ​ത്. ഗ്രൂ​പ്പി​സ​ത്തി​​​െൻറ ഭാ​ഗ​മാ​വാ​ൻ ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Loading...
COMMENTS