Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാ​ങ്കി​ലോ...

ബാ​ങ്കി​ലോ എ.​ടി.​എ​മ്മി​ലോ പോ​കേണ്ട; പ​ണം വീട്ടിലെത്തും

text_fields
bookmark_border
ബാ​ങ്കി​ലോ എ.​ടി.​എ​മ്മി​ലോ പോ​കേണ്ട; പ​ണം വീട്ടിലെത്തും
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ബാ​ങ്കി​ലോ എ.​ടി.​എ​മ്മി​ലോ പോ​കാ​തെ പോ​സ്​​റ്റ്​​മ ാ​ന്‍വ​ഴി പ​ണം സ്വീ​ക​രി​ക്കാ​ന്‍ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സൗ​ക​ര്യം. ഇ​തി​ന്​ പോ​സ്​​റ്റ്​​മാ​സ്​​റ് റ​ർ ജ​ന​റ​ലി​​െൻറ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച്​ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ആ​ധാ​റു​മാ​യി ബാ ​ങ്ക് അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ച്ച​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഇൗ ​സൗ​ക​ര്യം.

പ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്ന്​ തൊ​ട്ട​ടു​ത്ത ത​പാ​ൽ ഓ​ഫി​സി​ല്‍ അ​റി​യി​ച്ചാ​ല്‍ പോ​സ്​​റ്റ്​​മാ​ന്‍ വീ​ട്ടി​ലെ​ത്തി പ​ണം കൈ​മാ​റും. സം​സ്ഥാ​ന​ത്ത് ബാ​ങ്ക് അ​ക്കൗ​ണ്ടു​ള്ള ആ​ര്‍ക്കും ഇൗ ​സേ​വ​നം ല​ഭി​ക്കും. പ​ണം ആ​വ​ശ്യ​പ്പെ​ട്ട​യാ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് പോ​സ്​​റ്റ​ല്‍ അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക മാ​റ്റി​യ​ശേ​ഷ​മാ​ണ്​ പോ​സ്​​റ്റ്​​മാ​ൻ പ​ണ​വു​മാ​യി വീ​ട്ടി​ലെ​ത്തു​ക.

ഇ​തോ​ടെ അ​ക്കൗ​ണ്ടി​ലെ പ​ണം എ​ടു​ക്കാ​ൻ ബാ​ങ്കി​ലോ എ.​ടി.​എ​മ്മി​ലോ പോ​കേ​ണ്ടി വ​രി​ല്ല. ഇ​തി​ലൂ​ടെ ബാ​ങ്കു​ക​ളി​ലെ​യും എ.​ടി.​എ​മ്മു​ക​ളി​ലെ​യും തി​ര​ക്ക്​ കു​റ​യ്ക്കാ​നാ​കു​മെ​ന്ന്​ ക​രു​തു​ന്നു. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ മു​ത​ല്‍ ബാ​ങ്ക്​ പ്ര​വ​ര്‍ത്ത​ന സ​മ​യം രാ​വി​ലെ പ​ത്തു​മു​ത​ല്‍ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atmindia postcovid 19Bankt
News Summary - India Post bring money to homes-india news
Next Story