You are here

കാറിൽ ലിഫ്​റ്റ്​ നൽകിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്​റ്റിൽ

12:31 PM
02/08/2020
arrest.jpg

പീരുമേട്: ബസ് കുറവായതിനാൽ കാറിൽ ലിഫ്റ്റ് നൽകിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. 

പുറ്റടി സ്വദേശി ബോബി മാത്യുവിനെയാണ്​ (44) അറസ്​റ്റ്​ ചെയ്തത്. പെരുവന്താനത്തിന് സമീപത്തെ സ്​റ്റോപ്പിൽ ബസ്​ കാത്തുനിന്ന പെൺകുട്ടിയെ കാറിൽ കയറ്റുകയും യാത്രാമധ്യേ അപമര്യാദയായി പെരുമാറുകയുമായിരുന്നു.

പെൺകുട്ടി ഇറങ്ങിയ സ്​റ്റോപ്പിലെ വ്യാപാര സ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യത്തിൽനിന്ന് കാർ കണ്ടെത്തിയാണ് ഇയാളെ പെരുവന്താനം പൊലീസ് അറസ്​റ്റ്​ ചെയ്തത്.

Loading...
COMMENTS