You are here

ബ്രദേഴ്‌സ് ഹൗസില്‍ മുള്ളന്‍ പന്നിയും കഞ്ചാവ് ചെടിയും; മാനേജർ അറസ്​റ്റിൽ

12:27 PM
02/08/2020
നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടി, ഇൻസെറ്റിൽ സഹായരാജ്

മറയൂര്‍: കാന്തല്ലൂര്‍ സേക്രഡ്​ ഹാര്‍ട്ട് ബ്രദേഴ്‌സ് ഹൗസ് വളപ്പില്‍​ കെണിവെച്ച് പിടികൂടിയ മുള്ളന്‍ പന്നിയെയും മുറ്റത്ത് നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടിയും കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് മാനേജര്‍ സഹായരാജിന്​ (38) എതിരെ ഫോറസ്​റ്റും എക്‌സൈസും കേസെടുത്തു. വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്​ച ഉച്ചയോടുകൂടിയാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ ബ്രദേഴ്‌സ് ഹൗസി​​െൻറ പിന്‍ഭാഗത്ത് കെണിയില്‍ അകപ്പെട്ടിരുന്ന പൂര്‍ണ വളര്‍ച്ചയെത്തിയ മുള്ളന്‍ പന്നിയും മുറ്റത്ത് നട്ടുവളര്‍ത്ത 160 സ​െൻറീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി.

മുള്ളന്‍ പന്നിയെ പിടികൂടിയ കേസില്‍ പ്രതി സഹായരാജിനെ വനംവകുപ്പ് പിടികൂടി ദേവികുളം കോടതിയില്‍ ഹാജരാക്കി. കഞ്ചാവ് ചെടിയുമായി ബന്ധപ്പെട്ട കേസ് എക്‌സൈസിന് കൈമാറി. 

കോടതിയില്‍നിന്ന്​ പ്രൊഡക്​ഷന്‍ വാറൻറ്​ വാങ്ങി സഹായരാജിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
കാന്തല്ലൂര്‍ റേഞ്ച്​ ഫോറസ്​റ്റ്​ ഒാഫിസര്‍ എസ്. സന്ദീപ്, സെക്​ഷന്‍ ഫോറസ്​റ്റ്​ ഒാഫിസര്‍മാരായ വി.എസ്. സജീവ്, കെ. രാജന്‍, ബീറ്റ് ഫോറസ്​റ്റ്​ ഒാഫിസര്‍ എ.കെ. അനന്തപത്മനാഭന്‍ എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പരിശോധനയില്‍ പങ്കെടുത്തതും പ്രതിയെ പിടികൂടിയതും.

Loading...
COMMENTS