You are here

വികസനക്കുതിപ്പിലേക്ക്​ ഇടുക്കി മെഡിക്കൽ കോളജ് 

  • ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെ 15ലധികം വിവിധ സ്പെഷാലിറ്റി ചികിത്സ വിഭാഗങ്ങളുണ്ട്​

08:46 AM
12/07/2020
idukki-medical-college
പണി പൂര്‍ത്തിയാകുന്ന ഇടുക്കി മെഡിക്കല്‍ കോളജി​െൻറ പുതിയ ബ്ലോക്ക്

തൊടുപുഴ: ജില്ലയുടെ വികസനക്കുതിപ്പിന് കരു​​​േത്തകാൻ മലയോരനിവാസികള്‍ക്ക് നൂതന ചികിത്സ സൗകര്യങ്ങളൊരുക്കി ഇടുക്കി മെഡിക്കൽ കോളജ്​. 
ഡയാലിസിസ് യൂനിറ്റ്, കോവിഡ്-19 പരിശോധനക്കായി ആധുനിക സൗകര്യങ്ങളോടെ ട്രൂനാറ്റ് ലാബ്, ആർ.ടി.പി.സി.ആര്‍ ലാബ്, ബ്ലഡ് സ​െൻറർ, പുതിയ ബ്ലോക്കിലേക്ക്​ റോഡ്, കോവിഡ് ഐ.സി.യു, ജനറല്‍ ഐ.സി.യു, ഓപറേഷന്‍ തിയറ്റർ, കോവിഡ് ലേബര്‍ റൂം, ചുറ്റുമതില്‍, കാത്തിരുപ്പുകേന്ദ്രം, മോര്‍ച്ചറി നവീകരണം തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഈമാസം 14ന് നടക്കുമെന്ന്​​ കലക്​ടറേറ്റിൽ നടന്ന വാർത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റോഷി അഗസ്​റ്റിൻ എം.എല്‍.എ, കലക്​ടർ എച്ച്. ദിനേശൻ എന്നിവർ അറിയിച്ചു.

രാവിലെ 11ന്​ ആരോഗ്യവകുപ്പ്​ മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരത്തുനിന്ന്​ വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്ത്രിക്കൊപ്പം വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. 

പ്രതിദിനം ശരാശരി 750 രോഗികള്‍ ചികിത്സക്കായി എത്തുന്നുണ്ട്​. ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെ 15ഓളം വിവിധ സ്പെഷാലിറ്റി ചികിത്സ വിഭാഗങ്ങളാണ് ആശുപത്രിയിലുള്ളത്. ഈ വിവിധ സ്പെഷാലിറ്റി വിഭാഗങ്ങളിലായി 31 ഡോക്ടറുമാരും അനുബന്ധ ജീവനക്കാരുമായി 250പേര്‍ സേവന സന്നദ്ധരായി മെഡിക്കല്‍ കോളജിലുണ്ട്.

ആശുപത്രി വികസനത്തിന്​ ലഭിച്ച ഫണ്ട്​ ഒറ്റനോട്ടത്തില്‍

•മന്ത്രി എം.എം. മണി മുഖേന കെ.എസ്.ഇ.ബിയുടെ സി.എസ്.ആർ ഫണ്ടില്‍ നിന്ന്​ അനുവദിച്ചത് -10 കോടി
•ഡീന്‍ കുര്യാക്കോസ് എം.പി -1.15 കോടി
•റോഷി അഗസ്​റ്റിൻ എം.എല്‍.എ-75 ലക്ഷം
•എൻ.ആർ.എച്ച്.എം- 2.4 കോടി 
•ജില്ല പഞ്ചായത്ത് -40 ലക്ഷം (കെട്ടിടം)
•ബ്ലോക്ക് പഞ്ചായത്ത് -20 ലക്ഷം
•ഫെഡറല്‍ ബാങ്ക് -7.5 ലക്ഷം (വെയിറ്റിങ്​ ഏരിയ)
•ഇസാഫ് ബാങ്ക് - 4.5 ലക്ഷം (മോര്‍ച്ചറി നവീകരണം )

കോവിഡ് പരിശോധന സൗകര്യം​

തൊടുപുഴ: കോവിഡ് പശ്ചാത്തലത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പി.സി.ആര്‍ ടെസ്​റ്റ്​ നടത്തുന്നതിന്​ 82,81,350 രൂപയുടെ ഉപകരണങ്ങൾ കെ.എം.എസ്.സി.എല്‍ വഴി സർക്കാർ സജ്ജമാക്കി. പി.സി.ആര്‍ മെഷീന്‍, ബയോസേഫ്റ്റി കാബിനറ്റുകള്‍ തുടങ്ങി ആധുനിക ഉപകരണങ്ങളാണ് പി.സി.ആര്‍ ടെസ്​റ്റ്​ ലാബിലുള്ളത്​. മെഡിക്കല്‍ കോളജില്‍ പി.സി.ആര്‍ ടെസ്​റ്റ്​ കൂടാതെ ട്രൂനാറ്റ് ത്വരിത പരിശോധന പരിശോധന സൗകര്യവും ആരംഭിച്ചു.

കോവിഡ് രോഗികള്‍ക്ക് സുരക്ഷിത പ്രസവം സാധ്യമാകുന്നതിനായി ജില്ലയില്‍ ആദ്യമായി രണ്ടുപേര്‍ക്കുള്ള പ്രസവസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുലക്ഷം രൂപ മുടക്കി പൂർണ സുരക്ഷിതത്തോടുകൂടി സൗകര്യപ്രദമായ രീതിയിലാണ്​ മെഡിക്കല്‍ കോളജില്‍ കോവിഡ് പ്രസവ വാര്‍ഡ് സജ്ജമാക്കിയത്​.

Loading...
COMMENTS