Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കൻ കേരളം 44...

വടക്കൻ കേരളം 44 ഡിഗ്രിയിൽ ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
വടക്കൻ കേരളം 44 ഡിഗ്രിയിൽ ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്
cancel

കോഴിക്കോട്: വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഉഷ്‌ണതരംഗാവസ്ഥക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ ക േന്ദ്രം. പൊതുജനങ്ങൾ പാലിക്കേണ്ടുന്ന സുരക്ഷാക്രമങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. തൃശ്ശൂ ർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലുള്ള പൊതുജനങ്ങൾ സാഹചര്യം പ്രത്യേകമായി ശ്രദ്ധിക്കണം.

പാലക്കാട്, തൃശൂര്‍, മല പ്പുറം, കോഴിക്കോട് മേഖലയില്‍ ചൊവ്വാഴ്​ച ശരാശരിയിൽ നിന്നും എട്ട്​ ഡിഗ്രിസെൽഷ്യസ്​ ചൂട്​ കൂടുമെന്നാണ്​ കേന്ദ ്ര കാലാവസ്ഥ വകുപ്പിൻെറ മോഡല്‍ അവലോകനങ്ങളുടെ പശ്ചാത്തലത്തിൽ അതോറിറ്റി വ്യക്​തമാക്കുന്നത്​. നിലവിൽ 36ന്​ അട​ു ത്ത്​ ചൂടുള്ള ​ജില്ലകളിൽ എട്ട്​ കൂടിയാൽ 44 ഡിഗ്രിയിൽ എത്തുന്ന സാഹചര്യമാണ്​ വരിക.

കേരളത്തിൽ ചൂട്​ 40ന്​ അപ്പ ുറം അപൂർവവുമാണ്​​. നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ രണ്ടു മുതല്‍ നാലുഡിഗ്രി വരെയാണ്​ ചൂട് കൂടുതലു ള്ളത്​. മാർച്ച്​ ഒന്നുമുതലാണ്​ കേരളത്തിൽ വേനൽ തുടങ്ങുന്നത്​. മാർച്ച് 21വരെ കനത്തചൂടിന്​ സാധ്യതയുമുണ്ട്​. പ്രളയ ത്തി​​​െൻറ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കുന്നതി​​​െൻറ ഭാഗമായാണ്​ അതോറിറ്റി അറിയിപ്പ്​ പുറപ്പെടുവിച് ചത്​.


ചുട്ട ുപൊള്ളും; വരാൻ പോകുന്നത് കഠിന വേനൽ
കൽപറ്റ: ഇത്തവണ പതിവിലും കഠിനമായ വേനൽച്ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥ വകുപ്പി​​െൻറ മുന്നറിയിപ്പ് ജില്ലയിലും ആശങ്ക വർധിപ്പിച്ചു. ഇപ്പോൾതന്നെ ജില്ലയിൽ ശക്തമായ ചൂട് അനുഭവപ്പെടുന്നതിനാൽ പകല്‍സമയങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ 30 ഡിഗ്രി സെൽഷ്യസാണ് ശരാശരി ചൂട്.
ഇനിയും ചൂട് വർധിക്കുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാക്കും. ഇപ്പോൾതന്നെ പുഴകളും തോടുകളും വറ്റിവരണ്ട നിലയിലാണ്. ചൂട് കടുത്തതോടെ കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാണ്. കൃഷിയിടങ്ങളിലേക്കുള്ള ജലസ്രോതസ്സുകളും പുഴകളും വറ്റിയതോടെ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് കർഷകർ. ജില്ലയിൽ സൂര്യാതപം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തോട്ടം മേഖലയിലും നിർമാണമേഖലയിലും ജോലി സമയം ക്രമീകരിച്ചിരുന്നു.

ജില്ല ഭരണകൂടം എല്ലാ വകുപ്പുകൾക്കും മുൻകരുതൽ നിർദേശം നൽകി‍യിട്ടുണ്ട്. ഏറ്റവും ചൂടേറിയ വർഷത്തിനാകും ഇത്തവണ സാക്ഷ്യം വഹിക്കുകയെന്നാണ് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. പതിവിലും ചൂട് കൂടുന്നത് നിലവിലുള്ള ജലസ്രോതസ്സുകളെ ബാധിക്കും. ശനിയാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലെ വേനൽ മഴയിൽ മാത്രമാണ് ഇനി പ്രതീക്ഷ.

പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും കൂടുവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുളളതിനാല്‍ സൂര്യാതപം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തലഘൂകരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. തൊഴിലാളികള്‍ക്ക് സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച ലേബര്‍ കമീഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.

സൂര്യാതപ ലക്ഷണങ്ങള്‍
ശരീരോഷ്മാവ് 104 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ഉയരുക, ചർമം വരണ്ടുപോവുക, ശ്വസനപ്രക്രിയ സാവധാനമാവുക, മാനസിക പിരിമുറുക്കം, തലവേദന, മസില്‍പിടിത്തം, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗലക്ഷണം, ബോധക്ഷയം, ഓക്കാനം, കുറഞ്ഞ-കൂടിയ നാടിമിടിപ്പ്, അസാധാരണമായ വിയര്‍പ്പ്, മന്ദത, മൂത്രം കടുത്ത മഞ്ഞനിറമാവുക, വയറിളക്കം, ചർമം ചുവന്നുതടിക്കുക, പൊള്ളലേല്‍ക്കുക.

പ്രതിരോധ മാര്‍ഗങ്ങള്‍
കടുത്ത ചൂടിനോട് ദീര്‍ഘനേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക. കഫീന്‍, മദ്യം മുതലാവ ഒഴിവാക്കുക. സണ്‍ഗ്ലാസുകള്‍, കുട എന്നിവ ഉപയോഗിക്കുക. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തിവസ്ത്രങ്ങള്‍ ധരിക്കുക. സൂര്യാതപമേറ്റാല്‍ രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക. ചൂട് കുറക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തി​െവക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്ത് ഇടുക, വെള്ളം, ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.


അസന്തുലിത കലാവസ്​ഥ: പാഠം പഠിക്കാ​െത സർക്കാർ
തൃശൂർ: പ്രളയത്തിന്​ പിന്നാ​െല കനത്തചൂടിൽ വേവു​േമ്പാഴും സന്തുലിത കലാവസ്​ഥ നിരീക്ഷണം കേരളത്തിന്​ അന്യം. കാലാവസ്​ഥ വ്യതിയാന ഘടകങ്ങൾ മനസ്സിലാക്കുന്നതിനും താരതമ്യപഠനത്തിനും​ മുൻകരുതലിനും ആവശ്യമായ നെറ്റ്​ വർക്കില്ലാതെ ബുദ്ധിമുട്ടുകയാണ്​ കാലാവസ്​ഥ ഗവേഷകർ. മഴയും ചൂടും മഞ്ഞും അടക്കം അതിതീവ്രമാവുന്ന കേരളീയപശ്ചാത്തലത്തിൽ ഇവ കൃത്യമായി രേഖപ്പെടുത്തുന്നതിന്​ ആവശ്യമായ മാപിനികൾ പോലുമില്ല. വിവിധ ജില്ലകളിൽ വിമാനത്താവളങ്ങളുമായും മറ്റുസ്​ഥാപനങ്ങളുമായി ചേർന്നാണ്​ കാലാവസ്​ഥ വകുപ്പ്​ ചൂട്​ അളക്കുന്നത്​. കാലാവസ്​ഥ വകുപ്പിന്​ സാധ്യമല്ലാത്ത സാഹചര്യത്തിൽ സർക്കാർ ഇടപെട്ട്​ സംവിധാനങ്ങൾ ഒരുക്കാനാവണം. പ്രളയദിനങ്ങളിൽ ഉണ്ടായ പ്രശ്​നങ്ങൾക്ക്​ കാരണം മികച്ച സംവിധാനങ്ങളു​െട അഭാവമാണ്​.

എന്നാൽ വാർഡുതലത്തിൽ പോലും മാറുന്ന കാലാവസ്​ഥ​െയ മനസ്സിലാക്കാൻ പ്രാദേശതലത്തിൽ സംവിധാനങ്ങളില്ല. പഞ്ചായത്തുകളിൽ രണ്ടുമാപിനികൾ സ്​ഥാപിച്ചാൽ കൃത്യമായി കാര്യങ്ങൾ നിർണയിച്ച്​ പ്രാദേശിക പ്രവചനം സാധ്യമാവും. രണ്ടു മാപിനികൾ സ്​ഥാപിക്കുന്നതിന്​ ആവശ്യമായ സംവിധാനം ഒരുക്കുന്നതിന്​ 50,000 രൂപയിൽ താഴെമാത്രമേ ചെലവ്​ വരികയുമുള്ളു. തദ്ദേശസ്​ഥാപങ്ങളു​െട ബജറ്റിൽ ഉൾ​െപ്പടുത്തി ഇവ സ്​ഥാപിക്കാനാവും. ഇനി അതിന്​ സാധ്യമ​ല്ലെങ്കിൽ താലൂക്ക് ​തലത്തിൽ മാപിനികൾ സ്​ഥാപിക്കുന്നതിന്​ സർക്കാർ മുന്നോട്ടുവരണം. അതുമല്ലെങ്കിൽ കേരളത്തി​െല സംവിധാനങ്ങൾ ​െമച്ച​െപ്പടുത്തുന്നതിനായി കേന്ദ്രസർക്കാറുമായി ബന്ധ​െപ്പട്ട്​ നടപടികൾ സ്വീകരിക്കണം. പ്രാദേശികമായി കൃത്യമായ വിവരങ്ങൾ ലഭിച്ചി​െല്ലങ്കിൽ നേരത്തെ പ്രളയത്തിൽ സംഭവിച്ചതിന്​ സമാനം ദുരന്തങ്ങളാണ്​ കാത്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsweathermalayalam newshottest weather
News Summary - hottest weather in kerala- kerala news
Next Story